India

ന്യൂസിലന്റ് കൂട്ടക്കൊല: പോപുലര്‍ ഫ്രണ്ട് അപലപിച്ചു

സംഭവത്തില്‍ 50 ഓളം വരുന്ന വിശ്വാസികള്‍ മരിക്കുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച നമസ്‌കാരത്തിനെത്തിയ നിരായുധരും നിരപരാധികളുമായ കുട്ടികളടക്കമുള്ള മുസ്‌ലിം വിശ്വാസികളാണ് ആക്രമണത്തിന് ഇരയായത്. ഇരകളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സംഘടന ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ക്ക് ശാന്തിയും സമാധാനവുമുണ്ടാവട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു.

ന്യൂസിലന്റ് കൂട്ടക്കൊല: പോപുലര്‍ ഫ്രണ്ട് അപലപിച്ചു
X

'ഇസ്‌ലാംഭീതിയുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക'

ന്യൂഡല്‍ഹി: ന്യൂസിലന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍, ലിന്‍വുഡ് മസ്ജിദുകളില്‍ വിശ്വാസികളെ ദാരുണമായി വധിച്ച സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അതീവദു:ഖവും ഞെട്ടലും രേഖപ്പെടുത്തി. സംഭവത്തില്‍ 50 ഓളം വരുന്ന വിശ്വാസികള്‍ മരിക്കുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച നമസ്‌കാരത്തിനെത്തിയ നിരായുധരും നിരപരാധികളുമായ കുട്ടികളടക്കമുള്ള മുസ്‌ലിം വിശ്വാസികളാണ് ആക്രമണത്തിന് ഇരയായത്. ഇരകളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സംഘടന ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ക്ക് ശാന്തിയും സമാധാനവുമുണ്ടാവട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. മുസ്‌ലിംകളോടും ഇസ്‌ലാമിനോടും കുടിയേറ്റത്തോടുമുള്ള വിദ്വേഷമാണ് ആക്രമണത്തിനു പിന്നില്‍. ഇതേ സ്വഭാവത്തിലുള്ള ചെറുതും വലുതുമായ സംഭവങ്ങള്‍ പടിഞ്ഞാറ് പതിവായിരിക്കുകയാണ്.

യൂറോപ്പിലും അമേരിക്കയിലും ശക്തിപ്പെട്ടുക്കൊണ്ടിരിക്കുന്ന വലതുപക്ഷ, വെളുത്ത വര്‍ഗാധിപത്യത്തിന്റെ ഭാഗമായാണ് ഇത്തരം വിദ്വേഷം പടരുന്നതെന്ന കാര്യം നിഷേധിക്കാനാവില്ല. പദവികളും സ്ഥാനങ്ങളും മെച്ചപ്പെടുത്തുന്നതിന് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരേ വിദ്വേഷപ്രചാരണം നടത്തുകയാണ്. മുസ്‌ലിം വിരുദ്ധ ക്യാംപയിനുകളെ പടിഞ്ഞാറന്‍ സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്നില്ല. ഈ രാജ്യങ്ങളിലെ മുസ്‌ലിംകളുടെ ദൈനംദിനജീവിതത്തിന് ഇത് ഭീഷണിയായിരിക്കുകയാണെന്ന് ഇ അബൂബക്കര്‍ ചൂണ്ടിക്കാട്ടി. മാനസികരോഗികളും മതഭ്രാന്തന്‍മാരുമായ വ്യക്തികളല്ല ഇതിനു പിന്നില്‍. തീവ്രവംശീയ ഗ്രൂപ്പുകള്‍ മാത്രമല്ല, മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍പോലും ഇത്തരം കുറ്റകൃത്യങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ്. ന്യൂസിലന്റില്‍ 50,000 ല്‍ കുറവ് മാത്രമുള്ള, ഒരുശതമാനം മാത്രം വരുന്ന അതിന്യൂനപക്ഷത്തെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി ചിത്രീകരിക്കുന്നത് ലജ്ജാകരമാണ്.

മുസ്‌ലിം വിദ്വേഷത്തിന്റെ ഏറ്റവും ഒടുവിലത്തേതും നിഷ്ഠൂരവുമായ ഈ സംഭവം അമേരിക്കയിലും യൂറോപ്പിലുമുള്ള ഇസ്‌ലാം ഭീതിയെയും മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെയും പരാജയപ്പെടുത്താന്‍ അവിടുത്തെ യുക്തിബോധമുള്ളവര്‍ക്ക് പ്രേരണയാവട്ടെയെന്ന് ആശിക്കുന്നു. ഈ ഭീകരാക്രമണത്തിന്റെ ഇരകളില്‍ ചില ഇന്ത്യാക്കാരും ഇന്ത്യന്‍ വംശജരും ഉള്‍പ്പെട്ടതായി റിപോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്കയുണ്ടാക്കുന്നു. ഇവര്‍ക്കുള്ള സഹായം വര്‍ധിപ്പിക്കണമെന്നും ന്യൂസിലന്റിലും ആസ്‌ത്രേലിയയിലുമുള്ള മുസ്‌ലിംകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it