പുതിയ സിബിഐ ഡയറക്ടര്‍: സെലക്ഷന് സമിതി യോഗം ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, കോണ്‍ഗ്രസ് ലോക്സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്. വൈ സി മോദി, റീന മിത്ര, സുബോധ് കുമാര്‍ ജെയ്സ്വാള്‍ അടക്കമുള്ള മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യതകള്‍ കല്‍പ്പിക്കുന്നത്.

ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന് സമിതി ഇന്ന് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, കോണ്‍ഗ്രസ് ലോക്സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്. വൈ സി മോദി, റീന മിത്ര, സുബോധ് കുമാര്‍ ജെയ്സ്വാള്‍ അടക്കമുള്ള മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യതകള്‍ കല്‍പ്പിക്കുന്നത്. ആലോക് വര്‍മയെ പുറത്താക്കുന്നതിനായി ചേര്‍ന്ന സമിതി യോഗത്തില്‍നിന്ന് ചീഫ് ജസ്റ്റിസ് വിട്ടുനിന്നെങ്കിലും പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ആലോക് വര്‍മയെ പുറത്താക്കിയ നടപടിക്കെതിരായ കേസ് കേട്ടതിനാലാണ് ചീഫ് ജസ്റ്റിസ് ഉന്നതാധികാര സമിതിയില്‍നിന്നും വിട്ടുനിന്നത്. സിബിഐ ഡയറക്ടറെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് സെലക്ഷന് സമിതി യോഗം ചേരുന്നത്. ഇപ്പോള്‍ എന്‍ഐഎ ഡയറക്ടറായ വൈ സി മോദിയാണ് സിബിഐ തലപ്പത്തേക്ക് പരിഗണിക്കുന്നതില്‍ മുന്നില്‍. ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തലവനായിരുന്ന വൈ സി മോദി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരന് കൂടിയാണ്.
മുംബൈ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയായ റിനാ മിത്ര തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അത് ഇന്ത്യയുടെ അദ്യത്തെ വനിതാ സിബിഐ ഡയറക്ടറാവും. നിലവില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം സ്പെഷ്യല്‍ സെക്രട്ടറിയാണ് റിനാ മിത്ര. ഇതോടൊപ്പം മുംബൈ പോലിസ് കമ്മീഷണര്‍ സുബോധ്കുമാര്‍ ജെയ്സ്വാളിനെയും സജീവമായി പരിഗണിക്കുന്നുണ്ട്.
RELATED STORIES
അടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMTമഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആശുപത്രിയില്‍
27 May 2022 1:27 PM GMTലഡാക്കില്‍ വാഹനം പുഴയില്‍ വീണ് ഏഴു സൈനികര്‍ മരിച്ചു; നിരവധി പേര്‍ക്ക്...
27 May 2022 12:45 PM GMT'പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍': പി സി ജോര്‍ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTരാജ്യത്തെ 36000 'ക്ഷേത്രങ്ങളും' നിയമ പരമായി വീണ്ടെടുക്കും;...
27 May 2022 10:27 AM GMTചട്ടം മാറ്റി മംഗലാപുരം സര്‍വ്വകലാശാല; ശിരോവസ്ത്രത്തിന് സമ്പൂര്‍ണ...
27 May 2022 9:16 AM GMT