മന്ത്രിസഭാ വിപുലീകരണം: മഹാരാഷ്ട്ര എന്‍സിപിയില്‍ ഭിന്നത; രാജിവച്ച് മുതിര്‍ന്ന നേതാവ്
രാജിവയ്ക്കുകയാണ്, രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കാനാണ് തീരുമാനമെന്നായിരുന്നു സോളങ്കെ അറിയിച്ചത്. രാഷ്ട്രീയത്തിന് വിലയില്ലാതായി.

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ രാജിപ്രഖ്യാപനവുമായി എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെ. ഇന്നലെ രാത്രിയാണ് എംഎല്‍എ രാജിപ്രഖ്യാപനം നടത്തിയത്. എന്‍സിപിയുടെ ബീഡ് ജില്ലയില്‍നിന്നുള്ള എംഎല്‍എയാണ് പ്രകാശ് സോളങ്കെ. അതേസമയം, മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതും തന്റെ രാജിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സോളങ്കെ പറയുന്നു. രാജിവയ്ക്കുകയാണ്, രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കാനാണ് തീരുമാനമെന്നായിരുന്നു സോളങ്കെ അറിയിച്ചത്. രാഷ്ട്രീയത്തിന് വിലയില്ലാതായി. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് മന്ത്രിസഭയുടെ വിപുലീകരണം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, പെട്ടന്നുള്ള രാജിപ്രഖ്യാപനത്തിന്റെ കാരണം സോളങ്കെ വ്യക്തമാക്കിയിട്ടില്ല. എന്‍സിപിയിലെ ഒരു നേതാവുമായി പോലും തനിക്ക് എതിരഭിപ്രായമില്ല. തീരുമാനം എന്‍സിപി നേതാക്കളെ അറിയിച്ചിട്ടുണ്ട്. സ്പീക്കറെ കണ്ട് ഉടന്‍ രാജിക്കത്ത് നല്‍കുമെന്നും സോളങ്കെ കൂട്ടിച്ചേര്‍ത്തു. നാലുതവണ മജല്‍ഗാവ് സീറ്റില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് സോളങ്കെ. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതും 20 വര്‍ഷത്തിലേറെ എംഎല്‍എ ആയിട്ടും മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ നിരാശയുമാണ് രാജിക്ക് കാരണമെന്നാണ് സൂചന.
RELATED STORIES
പുതുച്ചേരിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു;...
26 May 2022 3:07 AM GMTവിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ് റിമാന്റില്‍
26 May 2022 3:03 AM GMTസംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: മണ്‍സൂണ്‍ നാളെയോടെയെന്ന് പ്രവചനം
26 May 2022 2:49 AM GMTപ്രാര്‍ഥിച്ചിട്ടും കുടുംബത്തിന്റെ അസുഖം മാറിയില്ല; ദൈവത്തോട് 'ഇടഞ്ഞ്' ...
26 May 2022 2:36 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെ ഇന്ന് രാവിലെ ഒന്നാംക്ലാസ്...
26 May 2022 1:56 AM GMTവിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 May 2022 12:54 AM GMT