India

അദാനിയുടെ തുറമുഖത്തെ ഹെറോയിനേക്കുറിച്ച് എന്‍സിബിക്ക് ഇപ്പോഴും മൗനം: ഷമ മുഹമ്മദ്

രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് സെപ്തംബറില്‍ ഗുജറാത്തിലെ തുറമുഖത്ത് നിന്നുണ്ടായത്. രണ്ട് കണ്ടെയ്നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് ഖച്ച് ജില്ലയിലെ മുന്ദ്രാ തുറമുഖത്ത് നിന്ന് പിടിച്ചത്.

അദാനിയുടെ തുറമുഖത്തെ ഹെറോയിനേക്കുറിച്ച് എന്‍സിബിക്ക് ഇപ്പോഴും മൗനം: ഷമ മുഹമ്മദ്
X

ന്യൂഡൽഹി: ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയില്‍ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോയ്ക്ക് പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ചെറിയ മീനുകളെ പിടിക്കാനുള്ള തിരക്കിലാണ് നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോയെന്നാണ് ഷമ പ്രതികരിക്കുന്നത്. അദാനിയുടെ മുന്ദ്ര പോര്‍ട്ടിലൂടെ 3000 കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയതില്‍ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോയ്ക്ക് മൗനമാണെന്നും ഷമ ട്വീറ്റിലൂടെ പറയുന്നു.

ഒരു ക്രൂയിസ് കപ്പലിൽ ചെറിയ മീനുകളെ അറസ്റ്റ് ചെയ്യുന്നതിൽ എൻസിബി വളരെ തിരക്കിലാണ്, എന്നാൽ വലിയ മീനുകളുടെ കാര്യം വരുമ്പോൾ; അദാനിയുടെ മുന്ദ്ര തുറമുഖത്തു നിന്ന് പിടിച്ചെടുത്ത 3000 കിലോഗ്രാം ഹെറോയിൻ, എൻസിബി പൂർണ്ണമായും അമ്മയാണ്. എന്തുകൊണ്ടാണ് എൻസിബി സംഘടിത മയക്കുമരുന്ന് കച്ചവടക്കാരുടെ രാജകുമാരന്മാരെ സംരക്ഷിക്കുന്നത്, ആരുടെ ഉത്തരവിലാണ്! - ഷമ ട്വീറ്റ് ചെയ്തു.

രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് സെപ്തംബറില്‍ ഗുജറാത്തിലെ തുറമുഖത്ത് നിന്നുണ്ടായത്. രണ്ട് കണ്ടെയ്നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് ഖച്ച് ജില്ലയിലെ മുന്ദ്രാ തുറമുഖത്ത് നിന്ന് പിടിച്ചത്. മുന്ദ്ര തുറമുഖ നടത്തിപ്പുകാരാണെങ്കിലും കണ്ടെയ്നറുകളിലുള്ള സാധനങ്ങളിൽ ഉത്തരവാദിത്തമില്ലെന്ന് അദാനി ഗ്രൂപ്പ് ഹെറോയിന്‍ വേട്ടയേക്കുറിച്ച് പ്രതികരിച്ചിരുന്നു.

ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസില്‍ ഷാറൂഖാൻ്റെ മകൻ ആര്യൻ ഖാൻ അടക്കം എട്ടുപേരെ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു.

Next Story

RELATED STORIES

Share it