Big stories

മെഡിക്കല്‍ കമ്മീഷന്‍ ബില്‍; ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി

അത്യാഹിതവിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും പണിമുടക്കില്‍നിന്നൊഴിവാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ ആറുമണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച രാവിലെ ആറുമണി വരെ തുടരും. ഒപിയും കിടത്തിച്ചികില്‍സയും ഇന്നുണ്ടാവില്ല. ഒപി പൂര്‍ണമായും ബഹിഷ്‌കരിക്കുന്ന സാഹചര്യത്തില്‍ വിവിധ രോഗങ്ങളുമായി ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍ വലയുമെന്ന കാര്യം ഉറപ്പായി.

മെഡിക്കല്‍ കമ്മീഷന്‍ ബില്‍; ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി
X

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിനെതിരേ സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിതവിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും പണിമുടക്കില്‍നിന്നൊഴിവാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ ആറുമണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച രാവിലെ ആറുമണി വരെ തുടരും. ഒപിയും കിടത്തിച്ചികില്‍സയും ഇന്നുണ്ടാവില്ല. ഒപി പൂര്‍ണമായും ബഹിഷ്‌കരിക്കുന്ന സാഹചര്യത്തില്‍ വിവിധ രോഗങ്ങളുമായി ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍ വലയുമെന്ന കാര്യം ഉറപ്പായി. സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നത് രോഗികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാവുന്നതോടെ എംബിബിഎസ് അടിസ്ഥാന യോഗ്യതയിഇല്ലാതെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികില്‍സയ്ക്ക് അനുമതി ലഭിക്കും.

നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ എണ്ണത്തിന്റെ 30 ശതമാനം പേര്‍ക്കാണ് അതിനുള്ള അനുമതി കിട്ടുക. പ്രാഥമികശുശ്രൂഷയ്ക്കും പ്രതിരോധകുത്തിവയ്പുകള്‍ക്കും മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും അന്തിമതീരുമാനം കൈക്കൊള്ളാനുള്ള അധികാരം. എംബിബിഎസ് യോഗ്യതയുള്ള 12 ലക്ഷം പേരാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമം വന്നാല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എംബിബിഎസ് യോഗ്യതയില്ലാത്ത മൂന്നരലക്ഷം പേര്‍ക്കുകൂടി ചികില്‍സയ്ക്ക് അനുമതി കിട്ടും.

ആരോഗ്യമേഖലയില്‍ ആര്‍ക്കൊക്കെയാണ് അനുമതി കൊടുക്കുന്നതെന്ന് വ്യക്തത വരുത്തിയിട്ടുമില്ല. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 50 ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്ലിലുണ്ട്. എംബിബിഎസ് അവസാനവര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റപരീക്ഷയാക്കും. ഇതിന്റെ മാര്‍ക്കാവും എംഡി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനും പരിഗണിക്കുക. ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാവും എയിംസ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകളില്‍ ഫീസിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്.

Next Story

RELATED STORIES

Share it