India

നരേന്ദ്രമോദിയുടെ ബിരുദം: വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉത്തരവിനെതിരെയുള്ള ഹരജിയില്‍ നാളെ ഡല്‍ഹി ഹൈക്കോടതി വിധി പറയും

നരേന്ദ്രമോദിയുടെ ബിരുദം: വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉത്തരവിനെതിരെയുള്ള ഹരജിയില്‍ നാളെ ഡല്‍ഹി ഹൈക്കോടതി വിധി പറയും
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സെന്‍ട്രല്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാല നല്‍കിയ ഹരജിയില്‍ നാളെ(ബുധന്‍) ഡല്‍ഹി ഹൈക്കോടതി വിധി പറയും. പ്രധാനമന്ത്രി മോദിയുടെ ബിരുദം കോടതിയില്‍ കാണിക്കാം, പക്ഷേ അപരിചിതരെ കാണിക്കാനാകില്ലെന്നായിരുന്നു ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയില്‍ അറിയിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഈക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സിഐസി ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാല നല്‍കിയ ഹരജിയില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. ഫെബ്രുവരിയില്‍ വിധി പറയാന്‍ മാറ്റിയ കേസിലാണ് ഹൈക്കോടതി നാളെ വിധി പറയുന്നത്.




Next Story

RELATED STORIES

Share it