മുസഫര്‍പുര്‍ അഭയനികേതന് പീഡനം: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരെ സിബിഐ അന്വേഷണം
പ്രത്യേക പോക്സോ കോടതിയാണ് നിതീഷ് കുമാറിനും രണ്ട് ഉന്നത ഉേേദ്യാഗസ്ഥര്‍ക്കുമെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്

പറ്റ്ന: ബീഹാറിലെ മുസഫര്‍പുര്‍ അഭയനികേതനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിനു വിധേയമായ സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരേ സിബിഐ അന്വേഷണത്തിനു ഉത്തരവ്. പ്രത്യേക പോക്സോ കോടതിയാണ് നിതീഷ് കുമാറിനും രണ്ട് ഉന്നത ഉേേദ്യാഗസ്ഥര്‍ക്കുമെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കാന്‍ മയക്കുമരുന്ന് കുത്തിവച്ചെന്നു കുറ്റം ആരോപിക്കപ്പെട്ട സ്വാശ്രയ മെഡിക്കല്‍ അസിസ്റ്റന്റ് അശ്വനി സമര്‍പ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. അന്വേഷണം സത്യസന്ധമാവാനും സത്യം പുറത്തുകൊണ്ടുവരാനും മുസഫര്‍പൂര്‍ മുന്‍ ഡിഎം ധര്‍മേന്ദ്ര സിങ്, മുതിര്‍ന്ന ഐഎഎസ് ഓഫിസറും മുസഫര്‍പുര്‍ മുന്‍ ഡിവിഷനല്‍ കമ്മീഷണറും ഇപ്പോള്‍ സാമൂഹിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ അതുല്‍കുമാര്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരേ അന്വേഷണം വേണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് പോക്സോ കോടതി ജഡ്ജി മനോജ്കുമാര്‍ ഇവര്‍ക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഉന്നതര്‍ ഉള്‍പ്പെട്ട കേസില്‍ ഡല്‍ഹി സാകേതിലെ സ്പെഷ്യല്‍ പോസ്കോ കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കുമെന്ന് സിബി ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
RELATED STORIES
ജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMT