India

മുസഫര്‍നഗര്‍ കലാപം: പ്രതിയായ ബിജെപി എംഎല്‍എയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

മുസഫര്‍നഗര്‍ കലാപം: പ്രതിയായ ബിജെപി എംഎല്‍എയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം
X

ലഖ്‌നോ: മുസഫര്‍നഗര്‍ കലാപക്കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ സംഗീത് സോമിനെ രക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കം. 2003 മുതല്‍ 2017 വരെ ഇദ്ദേഹത്തിനെതിരേ ചുമത്തപ്പെട്ട ഏഴ് കേസുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ച് നിയമവകുപ്പ് റിപോര്‍ട്ട് തേടി. ഇക്കാര്യം മുസഫര്‍നഗര്‍ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. കോടതിയില്‍ അന്വേഷിച്ച് വിശദമായ റിപോര്‍ട്ട് സര്‍ക്കാരിന് അയച്ചുകൊടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കോടതിയില്‍നിന്നു കേസുകള്‍ പിന്‍വലിക്കാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. വാദം നടക്കുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന കേസുകളില്‍ സര്‍ക്കാരാണ് വാദിയെങ്കില്‍ പിന്‍വലിക്കാന്‍ കോടതിയെ സമീപിക്കാം.

60ലേറെ പേര്‍ കൊല്ലപ്പെട്ട 2013ലെ മുസഫര്‍നഗര്‍ കലാപങ്ങളുമായി ബന്ധപ്പെട്ട് സംഗീത് സോമിനെതിരേ മൂന്ന് കേസുകളാണുണ്ടായിരുന്നത്. വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുക, കലാപമുണ്ടാക്കുക, ഗൂഢാലോചന, വ്യാജവാര്‍ത്ത സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് സോമിനെതിരേ ചുമത്തിയിരുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുസഫര്‍നഗറുമായി ബന്ധപ്പെട്ട നൂറിലേറെ കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. നേരത്തേ മുസഫര്‍ നഗര്‍ കലാപത്തില്‍ 41 കേസുകളില്‍ പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതാവട്ടെ മുസ് ലിംകള്‍ പ്രതിസ്ഥാനത്തുള്ള കേസുമാണ്. ഹിന്ദുത്വര്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ പോലിസും പ്രോസിക്യൂഷനും തെളിവുകള്‍ ഹാജരാക്കാതെയും സാക്ഷികളെ ഭീഷണിപ്പെടുത്തിയുമാണ് പ്രതികളെ രക്ഷിച്ചതെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു.



Next Story

RELATED STORIES

Share it