മോദിയെയും അമിത് ഷായെയും രാജ്യത്തുനിന്ന് പുറത്താക്കേണ്ടത് അനിവാര്യമെന്ന് രാജ് താക്കറെ
രാജ്യത്ത് ഇന്നുള്ള രണ്ട് ഭീഷണികളായ മോദിയെയും അമിത് ഷാെയയും പുറത്തെറിയുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ പരാജയത്തിന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ കുറ്റപ്പെടുത്തുന്ന മോദിക്കെതിരേയാണ് താക്കറെ വിമര്‍ശനമുന്നയിച്ചത്. നന്ദഗഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും രാജ്യത്തുനിന്ന് പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെ. രാജ്യത്ത് ഇന്നുള്ള രണ്ട് ഭീഷണികളായ മോദിയെയും അമിത് ഷാെയയും പുറത്തെറിയുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ പരാജയത്തിന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ കുറ്റപ്പെടുത്തുന്ന മോദിക്കെതിരേയാണ് താക്കറെ വിമര്‍ശനമുന്നയിച്ചത്. നന്ദഗഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവര്‍ഷം രാജ്യത്തെ ജനങ്ങളോട് കള്ളം മാത്രം പറഞ്ഞ പ്രധാനമന്ത്രിയാണ് മോദി. എല്ലാ റാലിയിലും ഇന്ദിരാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും പരസ്യമായാണ് വിമര്‍ശിക്കുന്നത്.
അതേസമയം, അവരെ അനുകരിക്കുകയാണ് മോദി ചെയ്യുന്നത്. മോദി ഉപയോഗിച്ച പ്രധാന്‍സേവക് എന്ന വാക്ക് യഥാര്‍ഥത്തില്‍ പ്രധാനമന്ത്രിയായ പണ്ഡിറ്റ് നെഹ്റു ഉപയോഗിച്ചതാണെന്നും താക്കറെ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ തന്നെ പ്രധാനമന്ത്രിയായി ഓര്‍ക്കേണ്ട, പ്രഥമസേവകനായി ഓര്‍ത്താല്‍ മതിയെന്നാണ് നെഹ്റു പറഞ്ഞത്. മോദി ആ വാക്കുമാറ്റി പ്രധാന് സേവക് എന്നാക്കുകയാണ് ചെയ്തത്. എല്ലാ തിരഞ്ഞെടുപ്പ് റാലികളിലും മോദി കള്ളം മാത്രമാണ് പറയുന്നത്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെയും കര്‍ഷക പ്രശ്നങ്ങളെയും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല. ഇന്ത്യയിലെ കൊല്ലപ്പെട്ട ജവാന്മാരുടെ പേരില്‍ ജനങ്ങളോട് വോട്ടുചോദിക്കാന്‍ അദ്ദേഹത്തിന് നാണമില്ലേയെന്നും താക്കറെ ചോദിച്ചു.
RELATED STORIES
വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം; ഒളിവിലായിരുന്ന പി സി ജോര്‍ജ്...
24 May 2022 7:30 AM GMTകമിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; രണ്ടുപേര്‍...
24 May 2022 6:07 AM GMTനടിയെ ആക്രമിച്ച കേസ്;അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ...
24 May 2022 5:58 AM GMTട്രെയിനില്‍ ഭക്ഷ്യവിഷബാധ
24 May 2022 5:52 AM GMTസ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
24 May 2022 5:16 AM GMTപ്രസവത്തിനിടെ മരിച്ചെന്നു ആശുപത്രി അധികൃതര്‍; സംസ്കരിച്ച് ഒരു...
24 May 2022 3:19 AM GMT