മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിലവില്‍ യാതൊരു അപകടാവസ്ഥയുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

അണക്കെട്ടിന് ഭൂകമ്പസാധ്യതയുടെയോ മുന്നറിയിപ്പ് സംവിധാനത്തിന്റെയോ ആവശ്യകത ഇല്ലെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിലവില്‍ യാതൊരു അപകടാവസ്ഥയുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിലവില്‍ യാതൊരു അപകടാവസ്ഥയുമില്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. അണക്കെട്ടിന് ഭൂകമ്പസാധ്യതയുടെയോ മുന്നറിയിപ്പ് സംവിധാനത്തിന്റെയോ ആവശ്യകത ഇല്ലെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.

ഡീന്‍ കുര്യക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം, അണക്കെട്ടിന്റെ സുരക്ഷയോ കേരള ജനതയുടെ സംരക്ഷണമോ ഒന്നും കണക്കിലെടുക്കത്തെയാണ് മന്ത്രി സഭയില്‍ മറുപടി നല്‍കിയതെന്ന് ഡീന്‍ കുര്യക്കോസ് പറഞ്ഞു. കേരള ജനതയെ അവഗണിക്കുന്നതിന് തുല്യമാണ് മാന്ത്രിയുടെ മറുപടിയെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top