India

മുകുള്‍ റോഹ്ത്തഗി അറ്റോര്‍ണി ജനറലാകും; കെ കെ വേണുഗോപാലിന്റെ കാലാവധി ഈ മാസം അവസാനിക്കും

ആരോഗ്യ കാരണങ്ങളാല്‍ കാലാവധി നീട്ടരുതെന്ന് വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മുകുള്‍ റോഹ്ത്തഗി അറ്റോര്‍ണി ജനറലാകും; കെ കെ വേണുഗോപാലിന്റെ കാലാവധി ഈ മാസം അവസാനിക്കും
X

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി പുതിയ അറ്റോര്‍ണി ജനറലാകും. നിലവിലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ആരോഗ്യ കാരണങ്ങളാല്‍ കാലാവധി നീട്ടരുതെന്ന് വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അടുത്ത മാസം ഒന്നിന് മുകുള്‍ റോഹ്ത്തഗി ചുമതലയേല്‍ക്കുമെന്നാണ് സൂചന. മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ കെ വേണുഗോപാല്‍ ജൂണ്‍ 29ന് കാലാവധി അവസാനിച്ചെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് അന്ന് സേവനം നീട്ടിയിരുന്നു.

തൊണ്ണൂറ്റിയൊന്നുകാരനായ കെ കെ വേണുഗോപാലിന്റെ കാലാവധി മൂന്നാം തവണയാണ് അന്ന് നീട്ടി നല്‍കിയത്. 2014 മുതല്‍ 2017 വരെ മുകുള്‍ റോഹ്ത്തഗി അറ്റോര്‍ണി ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറലാണ് നിര്‍ണ്ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.

Next Story

RELATED STORIES

Share it