പ്രമുഖ പണ്ഡിതന്‍ സയ്യിദ് മുഹമ്മദ് വാദിഹ് റഷീദ് ഹസനി നദ്‌വി അന്തരിച്ചു
ലഖ്‌നോ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയുടെ എജുക്കേഷന്‍ ഡയറക്ടറും ഇന്റര്‍നാഷനല്‍ റാബിത്വ അദബെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറിയുമായിരുന്നു.
BY MTP16 Jan 2019 6:05 AM GMT

X
MTP16 Jan 2019 6:05 AM GMT
ന്യൂഡല്‍ഹി: ലോക പ്രശസ്ത പണ്ഡിതനും ചിന്തകനുമായ ഹസ്രത്ത് മൗലാനാ സയ്യിദ് മുഹമ്മദ് വാദിഹ് റഷീദ് ഹസനി നദ്‌വി അന്തരിച്ചു. അല്‍റാഇദ് മാസികയുടെ എഡിറ്ററായിരുന്നു.
റായ്ബറേലിയിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസം മദ്‌റസ ഇലാഹിയയില്‍. ശേഷം ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍ ചേര്‍ന്നു. 1951ല്‍ അറബി സാഹിത്യത്തില്‍ മാസ്‌റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കി.
1953 മുതല്‍ 1973 വരെ ന്യൂഡല്‍ഹി റേഡിയോ സ്‌റ്റേഷനില്‍ അറബിഇംഗ്ലീഷ് പരിഭാഷകനായി ജോലി ചെയ്തു. 23 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ലഖ്‌നോ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയുടെ എജുക്കേഷന്‍ ഡയറക്ടറും ഇന്റര്‍നാഷനല്‍ റാബിത്വ അദബെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറിയുമായിരുന്നു.
Next Story