വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ഒരുവര്ഷമാക്കണം: ഹൈബി ഈഡന് എംപി
ഉപജീവനത്തിനും ഭവനനിര്‍മാണത്തിനും മക്കളുടെ വിവാഹവശ്യങ്ങള്ക്കുമെല്ലാമായി വായ്പയെടുത്തിരിക്കുന്നവരാണ് വലിയ പ്രതിസന്ധിയിലാവുന്നത്.
ന്യൂഡല്‍ഹി: വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി, അധികപലിശയോ പിഴപ്പലിശയോ ഈടാക്കാതെ ഒരുവര്‍ഷത്തേക്ക് നീട്ടിനല്‍കണമെന്ന് ഹൈബി ഈഡന് എംപി. ഈ ആവശ്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നിവര്‍ക്ക് കത്ത് നല്കി. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ ലോകം മുഴുവന്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സമാനസാഹചര്യം നമ്മുടെ രാജ്യത്തുമുണ്ട്. ഉപജീവനത്തിനും ഭവനനിര്‍മാണത്തിനും മക്കളുടെ വിവാഹവശ്യങ്ങള്ക്കുമെല്ലാമായി വായ്പയെടുത്തിരിക്കുന്നവരാണ് വലിയ പ്രതിസന്ധിയിലാവുന്നത്.
മധ്യവര്‍ഗത്തെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇവരുടെ ജീവനമാര്‍ഗമായ ചെറുകിടവ്യാപാര വ്യവസായങ്ങളും തൊഴിലും വലിയ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ഈ ആഘാതത്തില്‍ അവര്‍ തിരിച്ചെത്തണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഹൈബി ഈഡന് പറഞ്ഞു. നിലവില്‍ പ്രഖ്യാപിച്ച 3 മാസത്തെ മൊറട്ടോറിയത്തില്‍ ഉപഭോക്താവിന്റെ മേല്‍ ചുമത്തുന്ന അധികപലിശയോ പിഴ പലിശയോ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുമ്പ് കേന്ദ്രമന്ത്രിക്ക് എംപി കത്ത് നല്‍കിയിരുന്നു.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT