India

കമല്‍ഹാസന് തിരിച്ചടി; മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് അരുണാചലം ബിജെപിയില്‍ ചേര്‍ന്നത്.

കമല്‍ഹാസന് തിരിച്ചടി; മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു
X

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചരണം ആരംഭിച്ച നടനും മക്കള്‍ നീതി മയ്യം അദ്ധ്യക്ഷനുമായ കമല്‍ഹാസന് തിരിച്ചടി. മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി എ അരുണാചലം ബിജെപിയില്‍ ചേര്‍ന്നതാണ് രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്ന കമല്‍ഹാസന് തിരിച്ചടിയായത്.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് അരുണാചലം ബിജെപിയില്‍ ചേര്‍ന്നത്. ഗ്രാമപ്രദേശങ്ങളില്‍ മക്കള്‍ നീതി മയ്യം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വമാണ് അരുണാചലത്തിന് നല്‍കിയിരുന്നത്. പ്രധാന ഉത്തരവാദിത്വം നല്‍കിയിരുന്ന നേതാവ് തന്നെ പാര്‍ട്ടി വിട്ടുപോയതാണ് കമല്‍ഹാസന് തിരിച്ചടിയായത്.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മക്കള്‍ നീതി മയ്യം നേരത്തെ പറഞ്ഞിരുന്നത്. അഭിവൃദ്ധിയുള്ള തമിഴ്നാട് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് മക്കള്‍ നീതി മയ്യം പ്രചാരണത്തിന് ഒരുങ്ങുന്നത്. തമിഴ് നാട്ടിലെ മുഖ്യ ദ്രാവിഡ കക്ഷികളായ ഡിഎംകെയുമായും എഡിഎംകെയുമായും സഖ്യത്തിനില്ലെന്ന് കമല്‍ ഹാസന്‍ നേരത്തെ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it