- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീണ്ട 14 വർഷത്തിന് ശേഷം തീപ്പെട്ടിക്ക് വില വർധിപ്പിക്കുന്നു
2007 ലാണ് അവസാനമായി തീപ്പട്ടിക്ക് വില വർധിപ്പിച്ചത്. അന്ന് 50 പൈസയിൽ നിന്നാണ് വില ഒരു രൂപയാക്കിയത്.

ന്യൂഡൽഹി: നീണ്ട 14 വർഷങ്ങൾക്ക് ശേഷം രാജ്യത്ത് തീപ്പട്ടിക്ക് വില വർധിക്കുന്നു. ഒരു രൂപയിൽ നിന്ന് രണ്ട് രൂപയായി വില വർധിപ്പിക്കാനാണ് തീരുമാനം. അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനികളെ എത്തിച്ചത്. ശിവകാശിയിൽ ചേർന്ന തീപ്പട്ടി കമ്പനികളുടെ സംയുക്ത സംഘടനാ യോഗത്തിലാണ് തീരുമാനം.
2007 ലാണ് അവസാനമായി തീപ്പട്ടിക്ക് വില വർധിപ്പിച്ചത്. അന്ന് 50 പൈസയിൽ നിന്നാണ് വില ഒരു രൂപയാക്കിയത്. തീപ്പട്ടി നിർമ്മിക്കാനാവശ്യമായ 14 അസംസ്കൃത വസ്തുക്കൾക്കും വില വർധിച്ചു. റെഡ് ഫോസ്ഫറസിന്റെ വില 425 ൽ നിന്ന് 810 ആയതും വാക്സിന് 58 രൂപയായിരുന്നത് 80 ആയതും കമ്പനികളെ വില വർധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചു.
ഒക്ടോബർ പത്തിന് ശേഷം തീപ്പട്ടി കൂടുണ്ടാക്കുന്ന ബോക്സ് കാർഡ്, പേപ്പർ, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സൾഫറിനുമെല്ലാം വില വർധിച്ചു. ഇതിന് പുറമെ ഇന്ധന വില വർധന, ചരക്കു ഗതാഗതത്തിന്റെ ചെലവും വർധിച്ചു. നിലവിൽ തീപ്പട്ടി കമ്പനികൾ 600 തീപ്പട്ടികളുടെ ബണ്ടിൽ 270 മുതൽ 300 വരെ രൂപയ്ക്കാണ് വിൽക്കുന്നത്. ഓരോ ബണ്ടിലിന്റെയും നിർമ്മാണ ചെലവ് 430 മുതൽ 480 വരെയായെന്ന് കമ്പനികൾ പറയുന്നു. തമിഴ്നാട്ടിൽ നാല് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന സെക്ടർ കൂടിയാണിത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















