- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശിവകാശിയില്‍ പടക്കശാലയില്‍ വന്‍ സ്‌ഫോടനം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലുള്ള ശിവകാശിയില്‍, പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല് പേരുടെ നില ഗുരുതരമായി തുടരുന്നതായാണ് ഏറ്റവും പുതിയ വിവരം.
ചിന്നകമന്‍പട്ടിക്ക് സമീപമുള്ള ഗോകുലേഷ് പടക്ക നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. അപകടം നടക്കുമ്പോള്‍ 50-ലധികം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപോര്‍ട്ട്. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണെന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
പരിക്കേറ്റവരെ ഉടന്‍തന്നെ വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനവിവരമറിഞ്ഞയുടന്‍ പോലിസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അപകടകാരണം വ്യക്തമല്ല, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED STORIES
ചൂരല്‍മല, വിലങ്ങാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കൂടുതല്‍...
30 July 2025 2:32 PM GMTട്വന്റി-20 റാങ്കിങില്‍ അഭിഷേക് ശര്‍മ ഒന്നാമത്; ടെസ്റ്റ് ഓള്...
30 July 2025 2:20 PM GMTലെജന്‍ഡ്സ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ ടീം...
30 July 2025 2:02 PM GMTഗസയിലെ വംശഹത്യ: ഇസ്രായേലിന് ഉപരോധം ഏര്‍പ്പെടുത്തണമെന്നമെന്ന്...
30 July 2025 1:52 PM GMTധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: കീറിയ ചുവന്ന ബ്ലൗസ് കണ്ടെത്തി
30 July 2025 1:23 PM GMT''ജീന്‍സ് ജിഹാദ്'' പ്രചാരണവുമായി ഹിന്ദുത്വര്‍; ഡല്‍ഹിയിലെ ജീന്‍സ്...
30 July 2025 12:26 PM GMT