ട്രെയിനുകളിലെ മസാജ് സേവനത്തിനെതിരേ ബിജെപി എംപി
സ്ത്രീകളുടെ സാന്നിദ്ധ്യത്തില്‍ മസാജിങ് പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിനു എതിരാണെന്നും ഇതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ടു കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന് കത്തെഴുതിയതായും ശങ്കര്‍ലാല്‍വാനി അറിയിച്ചു
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്കു മസാജ് സേവനം ലഭ്യമാക്കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനത്തിനെതിരേ ബിജെപി എംപി. ഇന്ദോറില്‍ നിന്നുള്ള ബിജെപി എംപി ശങ്കര്‍ലാല്‍വാനിയാണ് റെയില്‍വേ തീരുമാനത്തിനെതിരേ രംഗത്തെത്തിയത്. റെയില്‍വേയുടെ തീരുമാനം ഇന്ത്യന്‍ സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നു ശങ്കര്‍ലാല്‍വാനി പറഞ്ഞു. സ്ത്രീകളുടെ സാന്നിദ്ധ്യത്തില്‍ മസാജിങ് പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിനു എതിരാണെന്നും ഇതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ടു കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന് കത്തെഴുതിയതായും ശങ്കര്‍ലാല്‍വാനി അറിയിച്ചു. പുതിയ തീരുമാനത്തിനെതിരേ സ്ത്രീ സംഘടനകള്‍ തന്നെ രംഗത്തെത്തിയതായും കത്തില്‍ എംപി വ്യക്തമാക്കുന്നു.
വരുമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ട്രെയിന്‍ യാത്രയ്ക്കിടെ മസാജ് സേവനം ലഭ്യമാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. യാത്രക്കാരുടെ തലയും കാലുകളും മസാജ് ചെയ്യാന്‍ കഴിയുന്നതാണ് പദ്ധതി. ഇന്‍ഡോറില്‍നിന്നും പുറപ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട 39 ട്രെയിനുകളിലാണ് ഈ സേവനം ആദ്യഘട്ടത്തില്‍ ആരംഭിക്കുക എന്നും റെയില്‍വേ വ്യക്തമാക്കിയിരുന്നു. മസാജ് ചെയ്യുന്നതിനായി 100 രൂപയാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുക. ഇതിനായി 5 ആളുകള്‍ അടങ്ങുന്ന പ്രത്യേക സംഘം തിരഞ്ഞെടുക്കപ്പെട്ട ഓരോ ട്രെയിനിലും ഉണ്ടാവും. രാവിലെ ആറുമണിമുതല്‍ രാത്രി 10 വരെയാണ് സേവനം ലഭ്യമാവുക. വര്‍ഷം തോറും 20 ലക്ഷം രൂപ അധിക വരുമാനം ഇതിലൂടെ ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും റെയില്‍വേ വ്യക്തമാക്കിയിരുന്നു.
RELATED STORIES
ഡ്രൈവര്‍ ധരിച്ചിരുന്നത് യൂനിഫോം; മതവേഷം എന്നത് വ്യാജ പ്രചാരണം:...
25 May 2022 3:26 PM GMTവന്ദേമാതരത്തിന് ജനഗണമനയുടെ തുല്യപദവി നല്‍കണമെന്ന് ഹരജി;...
25 May 2022 3:18 PM GMTലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുന്നു; ഗൈനക്കോളജി ...
25 May 2022 2:42 PM GMTനിയമത്തിന്റെ പഴുതിലൂടെ പി സി ജോര്‍ജ്ജിനെ രക്ഷപെടാന്‍ അവസരമൊരുക്കരുത്...
25 May 2022 2:37 PM GMTഓഫിസുകള്‍ ഡിജിറ്റല്‍ ആകുന്നതിനൊപ്പം ഉദ്യോഗസ്ഥ സമൂഹവും കാര്യക്ഷമമാകണം: ...
25 May 2022 2:23 PM GMTവിദ്വേഷ പ്രസംഗം; പിസി ജോര്‍ജ് അറസ്റ്റില്‍
25 May 2022 2:20 PM GMT