India

മണിപ്പൂര്‍ ബലാത്സംഗക്കേസ്; പ്രായപൂര്‍ത്തിയാകാത്ത ആള്‍ അറസ്റ്റില്‍

മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

മണിപ്പൂര്‍ ബലാത്സംഗക്കേസ്; പ്രായപൂര്‍ത്തിയാകാത്ത ആള്‍ അറസ്റ്റില്‍
X
ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ പൂര്‍ണ നഗ്‌നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത ആളാണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം അഞ്ചാം പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. യുംമ്ലെംബം യുങ്‌സിതോയ് (19) ആണ് പിടിയിലായത്. നേരത്തെ പിടിയിലായ നാല് പോര്‍ക്കെതിരെ പീഡനത്തിനും കൊലക്കുറ്റത്തിനുമാണ് കേസെടുത്തത്. സംഭവത്തില്‍ പ്രധാന പ്രതി നേരത്തെ പിടിയിലായിരുന്നു. മുഖ്യസൂത്രധാരനായ ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വീഡിയോയില്‍ പച്ച ടീഷര്‍ട്ട് ധരിച്ച ഇയാളുടെ ദൃശ്യം വ്യക്തമായിരുന്നു. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തട്ടിക്കൊണ്ടുപോകല്‍, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.





Next Story

RELATED STORIES

Share it