14 വയസുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നാസിം അലിയാണ് അറസ്റ്റിലായത്. സംഭവസമയത്ത് പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും വീട്ടിലില്ലായിരുന്നു. പെണ്‍കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി വീട്ടിനുള്ളില്‍ക്കയറി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് രാജസ്ഥാന്‍ എഎസ്പി പറഞ്ഞു.

14 വയസുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ 14 വയസുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിനെ പോലിസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നാസിം അലിയാണ് അറസ്റ്റിലായത്. സംഭവസമയത്ത് പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും വീട്ടിലില്ലായിരുന്നു. പെണ്‍കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി വീട്ടിനുള്ളില്‍ക്കയറി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് രാജസ്ഥാന്‍ എഎസ്പി പറഞ്ഞു. പുറത്ത് കളിക്കാന്‍ പോയ പെണ്‍കുട്ടിയുടെ സഹോദരി മടങ്ങിയെത്തിയപ്പോള്‍ പെണ്‍കുട്ടി ചോരവാര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. നാസിം അലിയോട് കാരണം തിരക്കിയപ്പോള്‍ പുറത്ത് ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഇരുവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു.

ഉടന്‍തന്നെ സഹോദരി അമ്മയെ ഫോണില്‍ വിളിച്ച് സംഭവം അറിയിച്ചു. പ്രതിക്കെതിരേ പെണ്‍കുട്ടിയുടെ അമ്മ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരേ പോക്‌സോ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കഴിഞ്ഞദിവസമാണ് അല്‍വാറില്‍ വധശിക്ഷയ്ക്ക് വിധിച്ചത്.

RELATED STORIES

Share it
Top