India

ബിജെപിക്കെതിരായ പോരാട്ടത്തിനു സിപിഎം, കോണ്‍ഗ്രസ് സഹകരണമാവശ്യപ്പെട്ട് മമതാ ബാനര്‍ജി

ബിജെപിക്കെതിരായ പോരാട്ടത്തിനു സിപിഎം, കോണ്‍ഗ്രസ് സഹകരണമാവശ്യപ്പെട്ട് മമതാ ബാനര്‍ജി
X

കൊല്‍ക്കത്ത: ബിജെപിക്കിതിരായ പോരാട്ടമാണ് പ്രധാനമെന്നും ഇതിനായി കോണ്‍ഗ്രസും സിപിഎമ്മും തങ്ങളെ പിന്തുണക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ബിജെപി എന്ന ശത്രുവിനെ നേരിടാന്‍ തൃണമൂല്‍, സിപിഎം, കോണ്‍ഗ്രസ് എന്നിവരുടെ സഹകരണം അത്യന്താപേക്ഷിതമായിരിക്കുന്നു. ഇതിനര്‍ഥം രാഷ്ട്രീയമായി നമ്മളൊന്നിക്കണമെന്നോ ലയിക്കണമെന്നോ അല്ല. എന്നാല്‍ ബിജെപിക്കെതിരേ നാം ഒരുമിച്ചു നിന്നേ മതിയാവൂ. ദേശീയ തലത്തിലുള്ള പ്രശ്‌നമാണ് ബിജെപി എന്നതിനാല്‍ നമ്മുടെ ഒരുമിക്കല്‍ അത്യാവശ്യമാണെന്നും മമത വ്യക്തമാക്കി.

Next Story

RELATED STORIES

Share it