India

നടന്‍ വിജയിയുടെ വീടിനു നേരേ ചെരിപ്പെറിഞ്ഞ് മലയാളി യുവാവ്

നടന്‍ വിജയിയുടെ വീടിനു നേരേ ചെരിപ്പെറിഞ്ഞ് മലയാളി യുവാവ്
X

ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യുടെ വീടിനു നേരേ ചെരിപ്പെറിഞ്ഞ് മലയാളി യുവാവ്. ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനു മുകളിലൂടെ ഉള്ളിലേക്ക് ചെരിപ്പെറിയുകയായിരുന്നു. വിജയ് വീട്ടില്‍ ഉള്ളപ്പോഴായിരുന്നു സംഭവം. മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് കരുതപ്പെടുന്നു.

ഇയാളെ സുരക്ഷാ ജീവനക്കാര്‍ ഓടിച്ചുവിട്ടു. പിന്നീട് മാധ്യമ പ്രവര്‍ത്തകരെക്കണ്ട ഇയാള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്ക്ക് മുന്നറിയിപ്പു നല്‍കാനാണ് ഇവിടെയെത്തിയതെന്നും ഇയാള്‍ പറഞ്ഞു. ഇയാള്‍ പോലിസ് പിടിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ടിവികെ വാര്‍ഷികാഘോഷത്തിന് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം.




Next Story

RELATED STORIES

Share it