India

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ റാണെയുടെ മകന്‍ ബിജെപിയില്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ തീരദേശ കൊങ്കണിലെ കങ്കാവലി മണ്ഡലത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ നിതേഷ് മല്‍സരിക്കും. 2014 നിയമസഭാ തിരഞ്ഞെടുപ്പില്‍ സിന്ധുദുര്‍ഗ് ജില്ലയിലെ കങ്കാവലിയില്‍നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിതേഷ് ജയിച്ചിരുന്നു.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ റാണെയുടെ മകന്‍ ബിജെപിയില്‍
X

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നാരായണ റാണെയുടെ മകനും മുന്‍ എംഎല്‍എയുമായ നിതേഷ് റാണെ ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ തീരദേശ കൊങ്കണിലെ കങ്കാവലി മണ്ഡലത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ നിതേഷ് മല്‍സരിക്കും. 2014 നിയമസഭാ തിരഞ്ഞെടുപ്പില്‍ സിന്ധുദുര്‍ഗ് ജില്ലയിലെ കങ്കാവലിയില്‍നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിതേഷ് ജയിച്ചിരുന്നു. ബിജെപിയുടെ പ്രമോദ് ജതാറിനെയാണ് നിതേഷ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ ശേഷം 2017ല്‍ മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി സ്ഥാപിച്ച നാരായണ റാണെ ബിജെപിയുമായി ലയിക്കുന്നതുമായി സംബന്ധിച്ച് ചര്‍ച്ചയിലാണ്.

ബിജെപി പിന്തുണയോടെ റാണെ ഇപ്പോള്‍ രാജ്യസഭാ അംഗമാണ്. റാണെ നേരത്തെ ശിവസേനയിലായിരുന്നു. ഇവിടെനിന്നാണ് 2005 ല്‍ കോണ്‍ഗ്രസിലെത്തിയത്. റോഡ് അറ്റകുറ്റപ്പണി നടത്തിയില്ലെന്നാരോപിച്ച് നിതേഷ് റാണയും അനുയായികളും മഹാരാഷ്ട്ര സര്‍ക്കാര്‍ എന്‍ജിനീയറെ പൊതുനിരത്തില്‍വച്ച് ചെളിയില്‍ കുളിപ്പിക്കുകയും പാലത്തിന്റെ കൈവരിയില്‍ കെട്ടിയിടുകയും ചെയ്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഇതിന്റെ പേരില്‍ നിതേഷ് റാണയെ അടക്കം 18 പേര്‍ അറസ്റ്റിലുമായി. കോടതി പിന്നീട് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

Next Story

RELATED STORIES

Share it