India

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു; കര്‍ണാടകയില്‍ 10,913 പേര്‍ക്കുകൂടി രോഗം

കർണാടകയിൽ ആകെ രോഗബാധിതരുടെ എണ്ണം 6,90,269 ആയി വർധിച്ചു

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു; കര്‍ണാടകയില്‍ 10,913 പേര്‍ക്കുകൂടി രോഗം
X

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 15 ലക്ഷം കടന്നു. 12,134 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 15,06,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

39,732 പേരുടെ ജീവൻ ഇതുവരെ കൊവിഡ് കവർന്നു. ഇന്ന് മാത്രം 302 മരണം റിപോർട്ട് ചെയ്തു. 12,29,339 പേർ ഇതുവരെ രോഗമുക്തരായി. ഇതിൽ 17,323 പേർ ഇന്ന് രോഗമുക്തരായവരാണ്. 81.63 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,36,491 പേർ നിലവിൽ ചികിൽസയിലുണ്ട്.

കർണാടകയിൽ പുതുതായി 10,913 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 114 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 6,90,269 ആയി വർധിച്ചു. മരണസംഖ്യ 9,789 ആയി.

9,091 പേർ ഇന്ന് രോഗമുക്തരായി. ഇതുവരെ 5,61,610 പേർ സംസ്ഥാനത്ത് രോഗമുക്തി നേടിയതായും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ 1,18,851 പേരാണ് ചികിൽസയിൽ തുടരുന്നത്.

തമിഴ്നാട്ടിൽ രോഗബാധിതർ 6,46,128 ആയി. ഇന്ന് 5,185 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 മരണംകൂടി റിപോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 10,120 ആയി ഉയർന്നതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

5,91,811 പേർ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 5,357 പേർ രോഗമുക്തി നേടി. 44,197 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. ഇതുവരെ 81 ലക്ഷത്തിലേറെ സാംപിളുകളും സംസ്ഥാനത്ത് പരിശോധിച്ചു.

ആന്ധ്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,145 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 7,44,864 ആയി ഉയർന്നു. മരണം 6,159 ആയി. 24 മണിക്കൂറിനിടെ 31 മരണം റിപോർട്ട് ചെയ്തു. 47,665 രോഗികളാണ് നിലവിൽ സംസ്ഥാനത്ത് ചികിൽസയിൽ തുടരുന്നത്. 6,91,040 പേർ ഇതുവരെ പൂർണമായും കൊവിഡ് മുക്തരായി.

Next Story

RELATED STORIES

Share it