India

മഹാരാഷ്ട്ര: അജിത് പവാറിന് ധനകാര്യം; ആദിത്യ താക്കറെയ്ക്ക് ടൂറിസം-പരിസ്ഥിതി വകുപ്പുകള്‍

ധാരണ പ്രകാരം ധനകാര്യം ഉപമുഖ്യമന്ത്രി അജിത് പവാറിനും, ടൂറിസം-പരിസ്ഥിതി ശിവസേന നേതാവ് ആദിത്യ താക്കറെയ്ക്കും ലഭിക്കും.

മഹാരാഷ്ട്ര: അജിത് പവാറിന് ധനകാര്യം; ആദിത്യ താക്കറെയ്ക്ക് ടൂറിസം-പരിസ്ഥിതി വകുപ്പുകള്‍
X

മുംബൈ: ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് ധാരണയായി. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എന്‍സിപി ശിവസേന സഖ്യം അധികാരത്തിലെത്തി ഒരു മാസമാകുമ്പേഴാണ് വകുപ്പ് വിഭജനത്തില്‍ ധാരണയായത്. ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി വിവിധ മന്ത്രിമാരുടെയും വകുപ്പുകളുടെയും പട്ടിക അംഗീകരിച്ചു.

ധാരണ പ്രകാരം ധനകാര്യം ഉപമുഖ്യമന്ത്രി അജിത് പവാറിനും, ടൂറിസം-പരിസ്ഥിതി ശിവസേന നേതാവ് ആദിത്യ താക്കറെയ്ക്കും ലഭിക്കും. പൊതുഭരണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നിയമ വകുപ്പുകള്‍ എന്നിവ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് ലഭിച്ചു. എന്‍സിപിയുടെ അനില്‍ ദേശ്മുഖ് ആഭ്യന്തരം കൈകാര്യം ചെയ്യും.

റവന്യു വകുപ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബാലസാഹേബ് തോറട്ടിന് റവന്യു വകുപ്പാണ് നല്‍കിയത്. വ്യവസായം, ഖനനം വകുപ്പുകള്‍ ശിവസേനയുടെ സുഭാഷ് ദേശായിക്കാണ് നല്‍കിയിട്ടുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചവാന് പൊതുമരാമത്ത് വകുപ്പും നല്‍കി. കൂടാതെ ശിവസേനാ അംഗവും ഏക മുസ്‌ലിം എം എല്‍എയായ അബ്ദുല്‍ സത്താറിന് റവന്യു വകുപ്പിലെ സഹമന്ത്രിസ്ഥാനവും നല്‍കി.

കൂടാതെ ജയന്ത് പാട്ടീല്‍(എന്‍സിപി) ജലവിഭവം, ചഗന്‍ ഭുജ്ബല്‍(എന്‍സിപി) ഭക്ഷ്യ, പൊതുവിതരണം, ദിലീപ് വല്‍സെ പാട്ടില്‍ (എന്‍സിപി) തൊഴില്‍, എക്‌സൈസ്, നിതിന്‍ റാവുത്ത് (കോണ്‍ഗ്രസ്) ഊര്‍ജം, സഞ്ജയ് റാത്തോഡ് (ശിവസേന)വനം എന്നിങ്ങനെയാണു മറ്റു മന്ത്രിമാര്‍ക്കു ലഭിച്ച വകുപ്പുകള്‍.

Next Story

RELATED STORIES

Share it