India

കൈകാല്‍ ബന്ധിച്ച് നദിയില്‍ ചാടിയ മജീഷ്യനെ കാണാതായി

കൈകാല്‍ ബന്ധിച്ച് നദിയില്‍ ചാടിയ മജീഷ്യനെ കാണാതായി
X

കൊല്‍ക്കത്ത: ദേഹമാസകലം ബന്ധിച്ചു നദിയില്‍ ചാടി മാജിക് കാണിക്കുന്നതിനിടെ മജീഷ്യനെ കാണാതായി. കൈകാലുകള്‍ ബന്ധിച്ചും കണ്ണുകെട്ടിയും ആഴമുള്ള നദിയില്‍ ചാടുകയും രക്ഷപ്പെടുന്നതുമായ മാജിക് അവതരിപ്പിക്കുന്നതിനിടെയാണ് മജീഷ്യന്‍ ചഞ്ചല്‍ ലാഹിരിയെ കാണാതായത്.

ഗംഗാനദിയുടെ കൈവഴിയായ ഹൂഗ്ലി നദിയിലാണ് ചഞ്ചല്‍ ലാഹിരി കൈകാലുകള്‍ ബന്ധിച്ചു ചാടിയത്. ഹൗറ പാലത്തിന്റെ 28ാം തൂണിനു സമീപത്തു നിന്നാണ് ഇദ്ദേഹം നദിയില്‍ ചാടിയതെന്നും നിശ്ചിത സമയം കഴിഞ്ഞിട്ടും മജീഷ്യനെ കാണാതാവുകയായിരുന്നുവെന്നും പോലിസ് അറിയിച്ചു. പരിപാടിക്കു അനുമതി നല്‍കിയിരുന്നെങ്കിലും വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെയാണ് പരിപാടി അവതരിപ്പിച്ചതെന്നും പോലിസ് പറഞ്ഞു. ഫയര്‍ഫോഴ്‌സും മുങ്ങള്‍ വിദഗ്ദരും ഇദ്ദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്.

വിജയിച്ചാല്‍ മാജികും പരാജയപ്പെട്ടാല്‍ ദുരന്തവുമാവുന്നതാണ് താന്‍ ചെയ്യുന്ന മാജികെന്നു പരിപാടിക്കു തൊട്ടു മുന്നെ ചഞ്ചല്‍ ലാഹിരി പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് പറഞ്ഞു.

Next Story

RELATED STORIES

Share it