India

അധികാരത്തിലേറി മൂന്ന് മണിക്കൂര്‍; കര്‍ഷക കടങ്ങള്‍ എഴുതി തള്ളി കോണ്‍ഗ്രസ്സ് സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി നല്‍ഗിയ വാഗ്ദാനമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി കമല്‍നാഥ് പാലിച്ചത്.

അധികാരത്തിലേറി മൂന്ന് മണിക്കൂര്‍; കര്‍ഷക കടങ്ങള്‍ എഴുതി തള്ളി കോണ്‍ഗ്രസ്സ് സര്‍ക്കാര്‍
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി നല്‍ഗിയ വാഗ്ദാനമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി കമല്‍നാഥ് പാലിച്ചത്. മോദിക്കെതിരേ വാഗ്ദാന ലംഘനങ്ങളുടെ നേതാവെന്ന് വിമര്‍ശനം ഉയരുന്നതിനിടേയാണ് കോണ്‍ഗ്രസ്സിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. നേരത്തെ, കര്‍ണാടകയിലും അധികാരത്തിലേറിയാല്‍ കര്‍ഷ കടങ്ങള്‍ എഴുതി തള്ളുമെന്ന വാഗ്ദാനം ജെ.ഡി.എസ്‌കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ പാലിച്ചിരുന്നു.

2018 മാര്‍ച്ച് 31 വരെയുള്ള രണ്ട് ലക്ഷം രൂപക്ക് താഴെയുള്ള ദേശസാല്‍കൃത, സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത എല്ലാ ലോണുകളും എഴുതി തള്ളി. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക എന്നത്. അധികാരത്തിലെത്തിയാല്‍ പത്തു ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു രാഹുലിന്റെ വാഗ്ദാനം. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ കര്‍ഷക പ്രക്ഷോഭമാണ് ബിജെപിയെ താഴെയിറക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.




Next Story

RELATED STORIES

Share it