India

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിങ്കളാഴ്ച രണ്ട് സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളം അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ്, കൊച്ചുവേളിപോര്‍ബന്തര്‍ എക്‌സ്പ്രസ് എന്നിവയാണ് പാസഞ്ചര്‍ ട്രെയിനുകളായി ഓടിക്കുക.

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍
X

മംഗളൂരു: കൊങ്കണ്‍ പാതയില്‍ മംഗളൂരുവിന് സമീപം പാളത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയും ഇതുവഴിയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കി.

തിങ്കളാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍:

12217 കൊച്ചുവേളി-ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്

56640 മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് പാസഞ്ചര്‍

10216 എറണാകുളം-മഡ്ഗാവ് എക്‌സ്പ്രസ്

22114 കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസ്

19577 തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ്

22636 മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് എക്‌സ്പ്രസ്

22635 മഡ്ഗാവ്-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിങ്കളാഴ്ച രണ്ട് സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളം അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ്, കൊച്ചുവേളിപോര്‍ബന്തര്‍ എക്‌സ്പ്രസ് എന്നിവയാണ് പാസഞ്ചര്‍ ട്രെയിനുകളായി ഓടിക്കുക.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എറണാകുളം അജ്മീര്‍ ട്രെയിന്‍ എറണാകുളത്തുനിന്ന് രാത്രി 8.25ന് പുറപ്പെടും. മരുസാഗര്‍ എക്‌സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്‌റ്റേഷനുകളിലും ട്രെയിനിന് സ്‌റ്റോപ്പുണ്ടായിരിക്കും.

കൊച്ചുവേളി പോര്‍ബന്തര്‍ പാസഞ്ചര്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. കൊച്ചുവേളി പോര്‍ബന്തര്‍ എക്‌സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് ഉണ്ടായിരിക്കും.

കൊങ്കണ്‍ റൂട്ടില്‍ മംഗളൂരു നഗരത്തിന് സമീപം പടീല്‍-കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയാണ് പാളത്തിലേക്കു മണ്ണിടിഞ്ഞു വീണത്. ഇതോടെ ഇതുവഴിയുള്ള തീവണ്ടി സര്‍വീസ് താളം തെറ്റി.

Next Story

RELATED STORIES

Share it