India

ഡല്‍ഹി: യുവതിയെ വെടിവച്ച് കൊന്നു

ഡല്‍ഹി: യുവതിയെ വെടിവച്ച് കൊന്നു
X

ന്യൂഡല്‍ഹി: കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാതന്‍ വെടിവച്ചു കൊന്നു. ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപം ഇന്നു രാവിലെയായിരുന്നു സംഭവം. കിരണ്‍ബാല(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

യുവതിയുടെ കാറിനെ പിന്തുടര്‍ന്നെത്തിയ അക്രമി യുവതിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യുവതിയെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാറില്‍ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. യുവതിയുടെ കാറിനെ പിന്തുടര്‍ന്നെത്തിയ അക്രമി ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ യുവതി അബോധാവസ്ഥയിലാവുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നുവെന്നു പോലിസ് വ്യക്തമാക്കി

Next Story

RELATED STORIES

Share it