കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍; കോടതിയലക്ഷ്യ ഹരജി ഇന്നു പരിഗണിക്കും
2016-17 വര്‍ഷം ഈ കോളജുകള്‍ നടത്തിയ മെഡിക്കള്‍ പ്രവേശനം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. പ്രവേശനം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഫീസിന്റെ ഇരട്ടിതുക തിരിച്ചുനല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.
ന്യൂഡല്‍ഹി: പ്രവേശനം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ നല്‍കിയ കോടതി അലക്ഷ്യ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. 2016-17 വര്‍ഷം ഈ കോളജുകള്‍ നടത്തിയ മെഡിക്കള്‍ പ്രവേശനം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. പ്രവേശനം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഫീസിന്റെ ഇരട്ടിതുക തിരിച്ചുനല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പണം തിരിച്ചുനല്‍കാന്‍ മാനേജുമെന്റുകള്‍ തയ്യാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അലക്ഷ്യ ഹര്‍ജി. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് സുപ്രിംകോടതി റദ്ദാക്കിയത്. എന്നാല്‍, ഇത് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിന്‍സ് പുറത്തിറക്കി. സുപ്രിം കോടതി ഈ ഓര്‍ഡിനന്‍സും റദ്ദാക്കി.
സര്‍ക്കാരറിയാതെ 180 വിദ്യാര്‍ഥികളുടെ പ്രവേശനം നടത്തിയ കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവയ്‌ക്കെതിരെ മെഡിക്കല്‍ പ്രവേശന സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രവേശനം ഹൈക്കോടതിയും സുപ്രിംകോടതിയും റദ്ദാക്കുകയായിരുന്നു.
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT