India

ഒരു മിസ്‌കോള്‍ അടിച്ചാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അറിയാം; വ്യത്യസ്തനീക്കവുമായി അരവിന്ദ് കെജ്‌രിവാള്‍

7690944444 എന്ന നമ്പരിലേക്ക് ഒരു മിസ്‌കോള്‍ അടിച്ചാല്‍ വെബ്‌സൈറ്റ് അഡ്രസ് എസ്എംഎസായി കിട്ടുന്നതാണ് സംവിധാനം.

ഒരു മിസ്‌കോള്‍ അടിച്ചാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അറിയാം; വ്യത്യസ്തനീക്കവുമായി അരവിന്ദ് കെജ്‌രിവാള്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യത്യസ്തരീതിയിലുള്ള പ്രചാരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു മിസ്‌കോളില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന സംവിധാനമാണമാണ് കെജ്‌രിവാള്‍ തുടക്കംകുറിക്കുന്നത്. ഇതിനായി ആം ആദ്മി പാര്‍ട്ടി പുതിയ വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട് http://www.welcomekejriwal.in. എല്ലാ വോട്ടര്‍മാരെയും നേരില്‍ സംസാരിക്കാനാണ് ഇത്തരമൊരു സംവിധാനം.

7690944444 എന്ന നമ്പരിലേക്ക് ഒരു മിസ്‌കോള്‍ അടിച്ചാല്‍ വെബ്‌സൈറ്റ് അഡ്രസ് എസ്എംഎസായി കിട്ടുന്നതാണ് സംവിധാനം. വോട്ടര്‍മാരെ നേരില്‍ കാണുകയെന്ന ലക്ഷ്യമാണ് വെല്‍ക്കം കെജ്‌രിവാല്‍ എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചത്. ജനങ്ങളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് മറുപടി നല്‍കുക, ഡല്‍ഹിയിലെ ഒന്നരക്കോടി വോട്ടര്‍മാരിലേക്ക് വികസനനേട്ടങ്ങള്‍ എത്തിക്കുക എന്നതൊക്കെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, കുടിവെള്ളം, വൈദ്യുതി, റോഡ്, തൊഴില്‍ തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ അഞ്ചുവര്‍ഷം എന്തുചെയ്തുവെന്നും കെജ്‌രിവാള്‍ വിശദീകരിക്കും.

Next Story

RELATED STORIES

Share it