India

കരൂര്‍ ദുരന്തം: കുടുംബങ്ങളെ വീഡിയോ കോള്‍ ചെയ്ത് വിജയ്, ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കി

കരൂര്‍ ദുരന്തം: കുടുംബങ്ങളെ വീഡിയോ കോള്‍ ചെയ്ത് വിജയ്, ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കി
X

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടില്‍ നിന്ന് വീഡിയോ കോളിലൂടെയാണ് വിജയ് സംസാരിച്ചത്. 15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടന്‍ നേരില്‍ കാണുമെന്നും ഉറപ്പ് നല്‍കി. വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ആവശ്യപ്പെട്ടതായാണ് സൂചന.

വിജയ് ഫോണില്‍ വിളിക്കുമെന്ന് ടിവികെ പ്രവര്‍ത്തകര്‍ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു. നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. അപകടം ഉണ്ടായി ഒന്‍പതാം ദിവസമാണ് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത്. ടിവികെ ജനറല്‍ സെക്രട്ടറി അരുണ്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘം കരൂരില്‍ ഉണ്ടെന്നാണ് വിവരം. വിജയ് കരൂരിലേക്ക് എന്ന് പോകുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.





Next Story

RELATED STORIES

Share it