- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് നോട്ടടിക്കുന്ന യന്ത്രമില്ലെന്ന് കർണാടക മന്ത്രി
റേഷന്‍ ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച കര്‍ഷകനോട് 'പോയി മരിക്കാന്‍' പറഞ്ഞ ഭക്ഷ്യവിതരണ മന്ത്രി ഉമേഷ് കട്ടിയുടെ പ്രസ്‌താവന ഇതിനു മുമ്പ് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ബംഗളൂരു: ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ലെന്ന് കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ. ലോക്ക്‌ഡൗണിനെ തുടർന്ന് തൊഴിലില്ലാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം ധനസഹായം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. 'ഞങ്ങള്‍ കറന്‍സി അച്ചടിച്ചിറക്കണോ' എന്നും മന്ത്രി ചോദിച്ചു.
കൊവിഡുമായി ബന്ധപ്പെട്ട് കർണാടകയിൽ ഒരാഴ്‌ചക്കിടെ വിവാദ പ്രസ്താവന നടത്തുന്ന രണ്ടാമത്തെ മന്ത്രിയാണ് ഈശ്വരപ്പ. അടച്ചിടലിനെ തുടര്‍ന്ന് റേഷന്‍ ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച കര്‍ഷകനോട് 'പോയി മരിക്കാന്‍' പറഞ്ഞ ഭക്ഷ്യവിതരണ മന്ത്രി ഉമേഷ് കട്ടിയുടെ പ്രസ്‌താവന ഇതിനു മുമ്പ് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി തന്നെ കര്‍ഷകനോട് മാപ്പു പറയുകയായിരുന്നു.
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 39,510 കേസുകളാണ്. 480പേര്‍ മരിച്ചു. 20,13,193പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 19,852പേര്‍ മരിച്ചു. 14,05,869പേരാണ് രോഗമുക്തരായത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















