India

എബിവിപി പരിപാടിയില്‍ പങ്കെടുത്ത് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര; കോണ്‍ഗ്രസില്‍ വിവാദം

എബിവിപി പരിപാടിയില്‍ പങ്കെടുത്ത് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര; കോണ്‍ഗ്രസില്‍ വിവാദം
X

ബെംഗളൂരു: ബിജെപിയുടെ വിദ്യാര്‍ഥി വിഭാഗമായ എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക ആഭ്യന്തരമന്ത്രിയുമായ ജി പരമേശ്വരയെ കണ്ടതിനെ പിന്നാലെ പുതിയ വിവാദം. സ്വാതന്ത്ര്യസമരസേനാനി റാണി അബ്ബക്കയുടെ 500-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിലാണ് പരമേശ്വരയെ എത്തിയത്.

എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം പരമേശ്വര പുഷ്പാര്‍ച്ചന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എന്നാല്‍ താന്‍ ബോധപൂര്‍വ്വം ഒരു എബിവിപി പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്വാതന്ത്ര്യ സമര സേനാനികളില്‍ ഒരാളായ റാണി അബ്ബക്കയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പരമേശ്വരയെ പ്രതികരിച്ചത്.

'എബിവിപിയുടെ ഒരു പരിപാടിയിലും ഞാന്‍ പങ്കെടുത്തിട്ടില്ല. ഒരു അവലോകന യോഗത്തിനായി ഞാന്‍ തിപ്തൂരിലേക്ക് പോയപ്പോള്‍, ഒരു ഘോഷയാത്ര കടന്നുപോകുന്നുണ്ടായിരുന്നു. അത് റാണി അബ്ബക്കയ്ക്ക് ഓര്‍മ്മയുടെ ഭാഗമായ ഘോഷയാത്രയാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അത് എബിവിപിയുടെ പരിപാടിയല്ലായിരുന്നു. സംഘാടകര്‍ ആരാണെന്ന് എനിക്കറിയില്ലായിരുന്നു,' അദ്ദേഹം പറഞ്ഞു.

താന്‍ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാണെന്നും ഒരു കോണ്‍ഗ്രസുകാരനായി തന്നെ മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 35 വര്‍ഷമായി ആളുകള്‍ക്ക് എന്റെ രാഷ്ട്രീയം അറിയാം... എനിക്ക് അത് വീണ്ടും വീണ്ടും തെളിയിക്കേണ്ട കാര്യമില്ലെന്നും പരമേശ്വരയെ പറഞ്ഞു.




Next Story

RELATED STORIES

Share it