India

ബൈക്ക് ടാക്‌സി നിരോധനം കര്‍ണാടക ഹൈക്കോടതി നീക്കി; നിയന്ത്രണം സര്‍ക്കാരിന് ഏര്‍പ്പെടുത്താം

ബൈക്ക് ടാക്‌സി നിരോധനം കര്‍ണാടക ഹൈക്കോടതി നീക്കി; നിയന്ത്രണം സര്‍ക്കാരിന് ഏര്‍പ്പെടുത്താം
X

ബെംഗളുരൂ: ബൈക്ക് ടാക്‌സി സര്‍വീസുകള്‍ സംസ്ഥാനത്ത് നിരോധിച്ച തീരുമാനം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് ആവശ്യമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും സര്‍ക്കാരിന് ഏര്‍പ്പെടുത്താമെന്ന് കോടതി നിര്‍ദേശിച്ചു. ഇതോടെ ഒല, ഊബര്‍, റാപ്പിഡോ തുടങ്ങിയ കമ്പനികള്‍ക്ക് ബൈക്ക് ടാക്‌സികള്‍ വീണ്ടും നിരത്തിലിറക്കാനാകും. ബൈക്ക് ടാക്‌സികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.

ബൈക്കുകള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യണമെന്നും കോണ്‍ട്രാക്ട്ര് കാര്യേജസ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താനും അനുമതി നല്‍കണമെന്ന ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. 2025 ജൂണിലാണ് ഹൈക്കോടതി ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ബൈക്ക് ടാക്‌സികള്‍ സുരക്ഷിതമല്ലെന്ന 2019 ലെ വിദഗ്ധ സമിതി റിപോര്‍ട്ട് പരിഗണിച്ചായിരുന്നു നടപടി.

ബൈക്ക് ടാക്‌സികളുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ രീതിയില്‍ നിയമനിര്‍മാണം നടത്തിയാല്‍ നിരോധനം നീക്കുന്ന കാര്യം പരിഗണിക്കാമെന്ന സൂചനയും കോടതി നല്‍കിയിരുന്നു






Next Story

RELATED STORIES

Share it