India

അനധികൃത സ്വത്ത് സമ്പാദനം; കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര അറസ്റ്റില്‍

അനധികൃത സ്വത്ത് സമ്പാദനം; കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര അറസ്റ്റില്‍
X

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര ഇഡിയുടെ അറസ്റ്റില്‍. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിക്കിമില്‍ വച്ചായിരുന്നു അറസ്റ്റ്. വീരേന്ദ്രയെ സിക്കിം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വൈകാതെ ബംഗളൂരുവിലെത്തിക്കും എന്നാണ് വിവരം. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഇഡി കണ്ടെത്തിയത് അനധികൃതമായ 12 കോടി രൂപയാണ്.

കൂടാതെ എംഎല്‍എയുടെ വീട്ടില്‍ നിന്നും ഒരു കോടിയുടെ വിദേശ കറന്‍സിയും ആറ് കോടിയുടെ സ്വര്‍ണവും 10 കിലോ വെള്ളിയും കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഫ്രീസ് ചെയ്തിരിക്കുകയാണ്. വീരേന്ദ്ര നിരവധി ഒണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചെന്നും ഇഡി വ്യക്തമാക്കുന്നുണ്ട്. വീരേന്ദ്ര അറസ്റ്റിലായത് സിക്കിമില്‍ ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രം ലീസിന് എടുക്കാനെത്തിയപ്പോഴാണ്.





Next Story

RELATED STORIES

Share it