India

കര്‍ണാടക: വിശ്വാസ വോട്ടെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് ബിഎസ്പി എംഎല്‍എ

കര്‍ണാടക: വിശ്വാസ വോട്ടെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് ബിഎസ്പി എംഎല്‍എ
X

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയില്‍ നാളെ എച്ച്ഡി കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട തേടുമ്പോള്‍ പങ്കെടുക്കില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി എംഎല്‍എ എന്‍ മഹേഷ്. ചാംരാജ് നഗര്‍ ജില്ലയിലെ കൊല്ലിഗല്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് എന്‍ മഹേഷ്.

വിശ്വാസവോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനാണ് പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ നിര്‍ദേശം. അതിനാല്‍ തന്നെ വിശ്വാസവോട്ടെടുപ്പ് നടക്കുന്ന ദിവസം തന്റെ മണ്ഡലത്തിലായിരിക്കും താനെന്നു മഹേഷ് വ്യക്തമാക്കി.

ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ നാളെയാണ് എച്ച്ഡി കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നത്. വിമതരെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കോണ്‍ഗ്രസും ജെഡിഎസും. എന്നാല്‍ മുംബൈയിലുള്ള വിമതരെ ബന്ധപ്പെടാന്‍ പോലും സാധിച്ചിട്ടില്ല.

Next Story

RELATED STORIES

Share it