India

കോഴ ആരോപണം തള്ളി ബിജെപി; കൈയക്ഷരവും ഒപ്പും വ്യാജമെന്ന്

ഇപ്പോള്‍ പുറത്തുവന്ന ഡയറിയിലെ കൈയക്ഷരവും ഒപ്പും വ്യാജമാണെന്ന് കര്‍ണാടക ബിജെപി നേതൃത്വം ആരോപിച്ചു. യെദ്യൂരപ്പയുടെ യഥാര്‍ഥ കൈയക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്‍ണാടക ബിജെപി ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറി പേജിലുള്ളത് വ്യാജമാണ്. ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തിയ കോഴ ആരോപണം അടിസ്ഥാനരഹിതമാണ്.

കോഴ ആരോപണം തള്ളി ബിജെപി; കൈയക്ഷരവും ഒപ്പും വ്യാജമെന്ന്
X

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ കേന്ദ്രനേതാക്കള്‍ക്ക് 1,800 കോടി രൂപ കോഴ നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജെപി രംഗത്ത്. ഇപ്പോള്‍ പുറത്തുവന്ന ഡയറിയിലെ കൈയക്ഷരവും ഒപ്പും വ്യാജമാണെന്ന് കര്‍ണാടക ബിജെപി നേതൃത്വം ആരോപിച്ചു. യെദ്യൂരപ്പയുടെ യഥാര്‍ഥ കൈയക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്‍ണാടക ബിജെപി ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറി പേജിലുള്ളത് വ്യാജമാണ്. ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തിയ കോഴ ആരോപണം അടിസ്ഥാനരഹിതമാണ്.

ഡയറിയിലെ കൈപ്പട പരിശോധിക്കണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോഴ നല്‍കിയതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന രേഖകള്‍ വ്യാജമാണെന്ന് ബി എസ് യെദ്യൂരപ്പയും വിശദീകരിച്ചു. താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട രേഖകളും വാര്‍ത്തകളും അടിസ്ഥാനരഹിതമാണ്. ആദായനികുതി വകുപ്പ് വ്യാജമെന്ന് കണ്ടെത്തിയതാണ് ഈ രേഖകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരടക്കമുള്ള ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1,800 കോടി രൂപ കോഴ നല്‍കിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഇംഗ്ലീഷ് മാഗസിനായ 'കാരവാന്‍' ആണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത യെദ്യൂരപ്പയുടെ ഡയറിയിലെ വിവരങ്ങളടക്കം പുറത്തുവിട്ടത്. ഓരോ പേജിലും യെദ്യൂരപ്പയുടെ കൈയൊപ്പും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മാഗസില്‍ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it