കര്‍ണാടക: ടയറിനുള്ളില്‍ കടത്തിയ 2.3 കോടി രൂപ പിടിച്ചെടുത്തു

കര്‍ണാടക: ടയറിനുള്ളില്‍ കടത്തിയ 2.3 കോടി രൂപ പിടിച്ചെടുത്തു

ശിവമോഗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കര്‍ണാടകയില്‍ വിവിധ ഭാഗങ്ങളിലായി നാലു കോടിയോളം രൂപ പിടിച്ചെടുത്തു. ബെംഗളൂരുവില്‍നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന വാഹനത്തില്‍ ഭദ്രാവതിയില്‍ നടത്തിയ പരിശോധനയില്‍ 2.3 പിടികൂടി. വാഹനത്തിനുള്ളിലുണ്ടായിരുന്ന ടയറിനകത്ത് 2000 രൂപ നോട്ടിന്റെ കെട്ടുകളാക്കി അടുക്കി വച്ച നിലയിലായിരുന്നു പണം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. വിജയപുരയില്‍ നിന്നു 10 ലക്ഷം രൂപയും ബാഗല്‍കോട്ടില്‍ ഒരുകോടിയും പിടിച്ചു.

RELATED STORIES

Share it
Top