India

കന്നഡ നടന്‍ സത്യജിത്ത് അന്തരിച്ചു

കന്നഡ നടന്‍ സത്യജിത്ത് അന്തരിച്ചു
X

ബംഗളൂരു: പ്രശസ്ത കന്നഡ നടന്‍ സത്യജിത്ത് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചതെന്ന് സത്യജിത്തിന്റെ മകന്‍ ആകാശ് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്‌കാരം ഉച്ചയ്ക്ക് 1.30ന് ശേഷം നടക്കും. സയ്യിദ് നിസാമുദ്ദീന്‍ സത്യജിത്ത് എന്നാണ് സിനിമാ മേഖലയില്‍ അറിയപ്പെട്ടിരുന്നത്. 1986 മുതല്‍ സിനിമയില്‍ സജീവമായ അദ്ദേഹം 600 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ബോളിവുഡ് സിനിമകളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അപ്പു, അരസു, അഭി, ആപ്തമിത്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Next Story

RELATED STORIES

Share it