കല്‍ബുര്‍ഗിയുടെ ഘാതകനെ ഭാര്യ തിരിച്ചറിഞ്ഞു

കല്‍ബുര്‍ഗിയുടെ ഘാതകനെ ഭാര്യ തിരിച്ചറിഞ്ഞു

ബാംഗ്ലൂര്‍: കന്നഡ സാഹിത്യകാരനും ഹിന്ദുത്വ വിമര്‍ശകനുമായ കല്‍ബുര്‍ഗിയെ വെടിവച്ചു കൊന്നയാളെ ഭാര്യ ഉമാദേവി കല്‍ബുര്‍ഗി തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ തിരിച്ചറിയില്‍ പരേഡിലാണ് കല്‍ബുര്‍ഗിയെ വെടിവച്ചയാളെ അമ്മ തിരിച്ചറിഞ്ഞതെന്നു കല്‍ബുര്‍ഗിയുടെ മകന്‍ ശ്രീവിജയ് കല്‍ബുര്‍ഗിയാണ് വെളിപ്പെടുത്തിയത്. 2015 ആഗസ്ത 30നാണ് ദര്‍വാദ് ജില്ലയിലെ വീട്ടില്‍ വച്ചു ഹിന്ദുത്വര്‍ കല്‍ബുര്‍ഗിയെ വെടിവച്ചു കൊന്നത്. ഉമാദേവി കല്‍ബുര്‍ഗി തിരിച്ചറിഞ്ഞ അക്രമി, 2017ല്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊന്ന കേസിലും പ്രതിയാണെന്നു അധികൃതര്‍ വ്യക്തമാക്കി. ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയ ഹിന്ദുത്വരെല്ലാം പരസ്പരം ബന്ധമുള്ളവരാണെന്നും സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകരാണെന്നും മറ്റും അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top