India

ബാരാമുള്ളയില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം

ദീവാന്‍ബാഗില്‍ ചൊവ്വാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. വാങ്ങാനെന്ന എന്ന വ്യാജേന വൈന്‍ ഷോപ്പിലെത്തിയ ആള്‍ അകത്തേക്ക് ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. വലിയ ശബ്ദത്തോടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയും ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

ബാരാമുള്ളയില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു  നേരെ ആക്രമണം; ഒരു മരണം
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ പുതുതായി ആരംഭിച്ച വൈന്‍ ഷോപ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പ്രദേശം സുരക്ഷാസേന വളഞ്ഞു.

ദീവാന്‍ബാഗില്‍ ചൊവ്വാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. വാങ്ങാനെന്ന എന്ന വ്യാജേന വൈന്‍ ഷോപ്പിലെത്തിയ ആള്‍ അകത്തേക്ക് ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. വലിയ ശബ്ദത്തോടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയും ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

മരിച്ചയാളും പരിക്കേറ്റവരും വൈന്‍ ഷോപ്പിലെ ജീവനക്കാരാണ്. ഇവര്‍ ജമ്മുവില്‍നിന്നുള്ളവരാണ് എന്നാണ് വിവരം. ഇക്കൊല്ലം ആദ്യമാണ് ഈ വൈന്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഡി.ഐ.ജി., ബാരാമുള്ള എസ്എസ്പി, മറ്റ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയ്ക്കു സമീപമാണ് ആക്രമണം നടന്നത്.

Next Story

RELATED STORIES

Share it