വിവസ്ത്രരായി നാടുചുറ്റാന്‍ ആവശ്യപ്പെട്ട് ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം
അന്വേഷണത്തില്‍ ഇവരെ മര്‍ദ്ദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി പോലിസ് സൂപ്രണ്ട് വൈ എസ് രമേശ് എഎന്‍ഐയോടെ പറഞ്ഞു
ദുംക: വിവസ്ത്രരായി നാടുചുറ്റാന്‍ ആവശ്യപ്പെട്ട് ജാര്‍ഖണ്ഡില്‍ ദമ്പതികളെ ഗ്രാമവാസികള്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കി. ദുംക വില്ലേജില്‍ വ്യാഴാഴ്ചയാണു സംഭവം. ദമ്പതികളെ വസ്ത്രമില്ലാത്ത നിലയില്‍ കണ്ടെത്തിയ പോലിസ് ശരയാഹ പോലിസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഇവരെ മര്‍ദ്ദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി പോലിസ് സൂപ്രണ്ട് വൈ എസ് രമേശ് എഎന്‍ഐയോടെ പറഞ്ഞു. പ്രതികള്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി ജയിലിലടച്ചതായും പോലിസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തിലെത്തിയ പോലിസ് സംഘം ശക്തമായ നടപടികളാണ് സ്വീകരിച്ചത്. വീഡിയോ ദൃശ്യങ്ങളിലുള്ളവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ബാക്കിയുള്ളവരെ കണ്ടെത്താന്‍ ഊര്‍ജ്ജിതശ്രമം തുടരുകയാണെന്നും പോലിസ് സൂപ്രണ്ട് രമേശ് പറഞ്ഞു. സംഭവത്തിന്റെ കാരണം ഇതുവരെ പോലിസിനു കണ്ടെത്താനായിട്ടില്ല.
RELATED STORIES
നടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഖുത്തുബ് മിനാര്‍ കേസ്: വിധി പറയുന്നത് ജൂണ്‍ ഒമ്പതിലേക്ക് മാറ്റി
25 May 2022 7:12 PM GMTഅടിമാലി മരം കൊള്ളക്കേസ്; ഒന്നാം പ്രതി മുന്‍ റെയ്ഞ്ച് ഓഫിസര്‍...
25 May 2022 6:04 PM GMTകശ്മീരില്‍ ടിക് ടോക് താരത്തെ സായുധര്‍ വെടിവച്ച് കൊന്നു
25 May 2022 5:41 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍
25 May 2022 5:17 PM GMT