യുംഖൈര്‍ബാം സാബിര്‍ പുതിയ ഹജ്ജ് കോണ്‍സുല്‍

നേരത്തെ മുഹമ്മദ് ഷാഹിദ് ആലം ആയിരുന്നു ഹജജ് കോണ്‍സുല്‍. അദ്ദേഹം ഡല്‍ഹി വിദേശകാര്യമന്ത്രാലയത്തിലേക്ക് മാറിയ ഒഴിവിലേക്കാണ് യുംഖൈര്‍ബാം സാബിര്‍ നിയമിതനായിട്ടുള്ളത്.

യുംഖൈര്‍ബാം സാബിര്‍ പുതിയ ഹജ്ജ് കോണ്‍സുല്‍

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പുതിയ ഹജജ് കോണ്‍സുലായി മണിപ്പൂര്‍ സ്വദേശി യുംഖൈര്‍ബാം സാബിര്‍ ചുമതലയേറ്റു.നേരത്തെ മുഹമ്മദ് ഷാഹിദ് ആലം ആയിരുന്നു ഹജജ് കോണ്‍സുല്‍. അദ്ദേഹം ഡല്‍ഹി വിദേശകാര്യമന്ത്രാലയത്തിലേക്ക് മാറിയ ഒഴിവിലേക്കാണ് യുംഖൈര്‍ബാം സാബിര്‍ നിയമിതനായിട്ടുള്ളത്.

ഡല്‍ഹിയില്‍ വിദേശകാരൃ മന്ത്രാലയത്തില്‍ നിന്നാണ് ജിദ്ദയിലെത്തി ചാര്‍ജെടുക്കുന്നത്. ഈജിപ്ത് , ഒമാന്‍ ഇന്ത്യന്‍ എംബസികളില്‍ അദ്ദേഹം സേവനമനുഷഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 2012 ബാച്ചുകാരനാണ് സാബിര്‍. കെയ്‌റോ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ അറബി ഭാഷ പഠനം പൂര്‍ത്തിയാക്കിയ യുംഖൈര്‍ബാം സാബിര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി ബിരുദം, ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്‌സിറ്റി മാസ്റ്റര്‍ ബിരുദം എന്നിവ നേടിയിട്ടുണ്ട്.
RELATED STORIES

Share it
Top