India

ഡല്‍ഹി പോലിസിനെതിരേ കേസെടുക്കണമെന്ന് ജാമിഅ വൈസ് ചാന്‍സലര്‍

സമരം ചെയ്ത വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് പോലിസിനെതിരേ പരാതി നല്‍കുമെന്ന് വിസി ഉറപ്പുനല്‍കിയത്.

ഡല്‍ഹി പോലിസിനെതിരേ കേസെടുക്കണമെന്ന് ജാമിഅ വൈസ് ചാന്‍സലര്‍
X

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാല കാംപസില്‍ നടന്ന അക്രമങ്ങളുടെ പേരില്‍ ഡല്‍ഹി പോലിസിനെതിരേ കേസെടുക്കണമെന്ന ആവശ്യവുമായി വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ രംഗത്ത്. പോലിസിനെതിരേ കേസ് കൊടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വിസിയുടെ ഓഫിസ് ഉപരോധിച്ചിരുന്നു. സമരം ചെയ്ത വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് പോലിസിനെതിരേ പരാതി നല്‍കുമെന്ന് വിസി ഉറപ്പുനല്‍കിയത്. അതേസമയം, ഹോസ്റ്റലുകള്‍ ഒഴിയാന്‍ വിദ്യാര്‍ഥികള്‍ളോട് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

പരീക്ഷകള്‍ പുനക്രമീകരിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. മെയിന്‍ ഗെയ്റ്റിന്റെ പൂട്ടുപൊളിച്ചാണ് വിദ്യാര്‍ഥികള്‍ വിസിയുടെ ഓഫിസിന് മുന്നില്‍ സമരവുമായെത്തിയത്. ഡിസംബര്‍ 15നാണ് ഡല്‍ഹി പോലിസ് കാംപസിനുള്ളില്‍ പ്രവേശിച്ച് വിദ്യാര്‍ഥികള്‍ക്കെതിരേ ലാത്തിച്ചാര്‍ജ് നടത്തിയത്. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം അടച്ച കാംപസ് ഈമാസം ആറിനാണ് വീണ്ടും തുറന്നത്.

Next Story

RELATED STORIES

Share it