അത് 'യെതി'യല്ല, കരടി; ഇന്ത്യന് സൈന്യത്തിന്റെ അവകാശവാദം തള്ളി നേപ്പാള്
ഇന്ത്യന് പര്വതാരോഹകര് കണ്ടെത്തിയത് യെതിയുടെ കാല്പ്പാടുകളല്ലെന്നും കരടിയുടെ കാല്പ്പാടുകളാണെന്നും നേപ്പാള് കരസേനാ വക്താവ് ബ്രിഗേഡിയര് ജനറല് ബിഗ്യാന് ദേവ് പാണ്ഡെ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കാല്പാദങ്ങള് കണ്ടെത്തിയ സ്ഥലത്ത് കരടികള് സാധാരണയായി സഞ്ചരിക്കുന്നതാണ്.

ന്യൂഡല്ഹി: ഹിമാലയന് മലനിരകളിലെ അജ്ഞാത മഞ്ഞുമനുഷ്യന് എന്നറിയപ്പെടുന്ന 'യെതി'യുടെ പാദമുദ്രകള് കണ്ടെത്തിയെന്ന ഇന്ത്യന് സൈന്യത്തിന്റെ അവകാശവാദം തള്ളി നേപ്പാള് സൈന. ഇന്ത്യന് പര്വതാരോഹകര് കണ്ടെത്തിയത് യെതിയുടെ കാല്പ്പാടുകളല്ലെന്നും കരടിയുടെ കാല്പ്പാടുകളാണെന്നും നേപ്പാള് കരസേനാ വക്താവ് ബ്രിഗേഡിയര് ജനറല് ബിഗ്യാന് ദേവ് പാണ്ഡെ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കാല്പാദങ്ങള് കണ്ടെത്തിയ സ്ഥലത്ത് കരടികള് സാധാരണയായി സഞ്ചരിക്കുന്നതാണ്.
ഇന്ത്യന് സൈന്യത്തിന്റെ അവകാശവാദം ശ്രദ്ധയില്പ്പെട്ടയുടന് ഇതിന്റെ ചിത്രങ്ങള് വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി. കണ്ടെത്തിയത് കരടിയുടെ കാല്പ്പാടുകളാണെന്ന് നാട്ടുകാരും സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ചയാണ് യെതിയുടേതെന്നു ചൂണ്ടിക്കാട്ടി മഞ്ഞിലെ കാല്പ്പാടുകളുടെ ദൃശ്യങ്ങള് ഇന്ത്യന് സൈന്യം ഔദ്യോഗിക അക്കൗണ്ടില്നിന്നു ട്വീറ്റ് ചെയ്തത്. എന്നാല്, ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാന് സൈന്യത്തിനു കഴിഞ്ഞില്ല. നേപ്പാളിലെ മക്കാലു ബേസ് ക്യാംപിനു സമീപത്തുനിന്ന് മൗണ്ടനീയറിങ് എക്പെഡീഷന് സംഘം കണ്ടെത്തിയത് എന്ന പേരിലാണ് കാല്പ്പാടുകളുടെ ചിത്രങ്ങള് പുറത്തുവിട്ടത്. ഇതിന് 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമാണ് കാല്പ്പാടിന്റെ അളവ്.
ദുരൂഹമായ ഈ കാല്പ്പാടുകള് യെതിയുടേതാണെന്ന് സൈന്യം അവകാശപ്പെടുകയായിരുന്നു. മക്കാലു ബാരുണ് ദേശീയോദ്യാനത്തിനു സമീപവും ആര്ക്കും ഇതുവരെ പിടികൊടുക്കാത്ത മഞ്ഞുമനുഷ്യനെ ഒരിക്കല് കണ്ടതായി സൈന്യത്തിന്റെ ട്വീറ്റില് പറയുന്നു. സൈന്യം പുറത്തുവിട്ട ചിത്രങ്ങളില് ഒരു കാല്പ്പാടിന്റെ ദൃശ്യം മാത്രമാണുള്ളത്. സൈന്യത്തിന്റെ ട്വീറ്റ് വൈറലായതിനെത്തുടര്ന്ന് നേപ്പാള് സൈന ഇതിന്റെ വസ്തുത പരിശോധിക്കാന് തീരുമാനിക്കുകയായിരുന്നു.
RELATED STORIES
ഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMTഫാഷിസ്റ്റുകള് നിര്മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്...
22 May 2022 1:34 PM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT'വേട്ടപ്പട്ടികള് ചാടി വീഴും, ദുര്ബലരായ ആരും അതിന് ഇരയാവാം!'; ...
22 May 2022 10:35 AM GMTകേരളത്തിന്റേത് സില്വര് ലൈനല്ല, ഡാര്ക്ക് ലൈനാണ്: മേധാ പട്കര്
22 May 2022 10:01 AM GMT'മുസ്ലിം ആണെങ്കില് തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ...
22 May 2022 9:32 AM GMT