India

മോദിയാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടി തന്നതെന്ന് പറഞ്ഞേക്കാം: സഞ്ജയ് റാവുത്ത്

മോദിയാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടി തന്നതെന്ന്  പറഞ്ഞേക്കാം: സഞ്ജയ് റാവുത്ത്
X
ഡല്‍ഹി: ബി.ജെ.പി.ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന എം.പി. സഞ്ജയ് റാവുത്ത്. എല്ലാ സംഭവങ്ങളെയും ബി.ജെ.പി. സര്‍ക്കാര്‍ രാഷ്ടീയ പരിപാടിയാക്കി മാറ്റുകയാണെന്ന് സഞ്ചയ് റാവുത്ത് ആരോപിച്ചു. അഹമ്മദബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം.

ക്രിക്കറ്റില്‍ രാഷ്ട്രീയം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും എന്നാല്‍ അതാണ് അഹമ്മദബാദില്‍ നടക്കുന്നതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്ര മോദി ബോള്‍ ചെയ്യുകയും അമിത് ഷാ ബാറ്റ് ചെയ്യുകയും ബി.ജെ.പി. നേതാക്കള്‍ ബൗണ്ടറിയില്‍ നില്‍ക്കുകയും ചെയ്യുകയാണ് എന്ന മട്ടിലാണ് കാര്യങ്ങള്‍.മോദി സ്ഥലത്തുണ്ടായിരുന്നതുകൊണ്ടാണ് നമ്മള്‍ ലോകകപ്പ് നേടിയതെന്നും ചിലപ്പോള്‍ പറഞ്ഞേക്കാം. ഇക്കാലത്ത് രാജ്യത്ത് എന്തും സംഭവിക്കാം, റാവുത്ത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും അഹമ്മദബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരം വീക്ഷിക്കുന്നുണ്ട്.






Next Story

RELATED STORIES

Share it