- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭൗമനിരീക്ഷണ ഉപഗ്രഹം 'റിസാറ്റ് 2ബി' വിജയകരമായി ഭ്രമണപഥത്തില്‍
ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശനിലയത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് പുലര്‍ച്ചെ 5.27 നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. പിഎസ്എല്‍വിയുടെ 48ാം ദൗത്യമാണിത്.
ചെന്നൈ: ഭൗമനിരീക്ഷണത്തിനുള്ള റഡാര്‍ ഇമേജിങ് ഉപഗ്രഹമായ 'റിസാറ്റ് 2ബി' ഉപഗ്രഹം വിജകരമായി ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശനിലയത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് പുലര്‍ച്ചെ 5.27 നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. പിഎസ്എല്‍വിയുടെ 48ാം ദൗത്യമാണിത്.
വലിയ റോക്കറ്റുകളില്‍ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓണ്‍ മോട്ടോറുകള്‍ ഉപയോഗിക്കാതെയുള്ള പിഎസ്എല്‍വിയുടെ 14ാം ദൗത്യമെന്ന സവിശേഷതകൂടി ഇതിനുണ്ട്. ഏതുകാലാവസ്ഥയിലും സൈന്യത്തെ സഹായിക്കുന്നതിന് ഉപകരിക്കുന്ന റിസാറ്റ് 2ബി ഉപഗ്രഹം പുതിയ സാങ്കേതികവിദ്യകള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ആകാശനിരീക്ഷണം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ ഈ പുതിയ ദൗത്യത്തിലൂടെ രാജ്യാതിര്‍ത്തിയിലെ ഭീഷണികള്‍ നിരീക്ഷിക്കാനാവും. ശക്തമായ മേഘപടലങ്ങള്‍ക്കുള്ളില്‍ക്കൂടി കടന്നുചെല്ലാനും ഒളിപ്പിച്ചുവച്ചിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്താനും സാധിക്കുമെന്നതാണ് ഉപഗ്രഹത്തിന്റെ മറ്റൊരു പ്രത്യേകത.
ഉപഗ്രഹത്തിലെ സിന്തറ്റിക് അപാര്‍ച്ചര്‍ റഡാര്‍ രാപകല്‍ഭേദമില്ലാതെ, കാലാവസ്ഥാവ്യത്യാസമില്ലാതെ മിഴിവുള്ള ചിത്രങ്ങള്‍ പകര്‍ത്തും. പാക് അധീന കശ്മീരിലെ സായുധകേന്ദ്രങ്ങള്‍ ഉള്‍പ്പടെ നിരീക്ഷിക്കുന്നതിന് ഉപഗ്രഹം സഹായകമാവും. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുനല്‍കുന്നതിനൊപ്പം കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹം സഹായകമാവുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
615 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. നിരീക്ഷണത്തിന് പ്രയോജനകരമാംവിധം ഉപഗ്രഹത്തില്‍ 3.6 മീറ്റര്‍ നീളത്തില്‍ ആന്റിനയും ഘടിപ്പിച്ചിട്ടുണ്ടെന്ന് സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍പി കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. ഐഎസ്ആര്‍ഒയുടെ മൂന്നാമത്തെ വിജയകരമായ വിക്ഷേപമാണിത്. 2009 ഏപ്രില്‍ 20നാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. 2012 ഏപ്രില്‍ 26നായിരുന്നു രണ്ടാമത്തെ വിക്ഷേപണം. അഞ്ചുവര്‍ഷമാണ് ഈ സാറ്റലൈറ്റുകളുടെ കാലാവധി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















