India

കര്‍ണാടകയില്‍ ഇസ്രായേലി വനിതയടക്കം രണ്ട് പേര്‍ കൂട്ടബലാത്സംഗത്തിനിരയായി

കര്‍ണാടകയില്‍ ഇസ്രായേലി വനിതയടക്കം രണ്ട് പേര്‍  കൂട്ടബലാത്സംഗത്തിനിരയായി
X

ബെംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം 27കാരിയായ വിനോദസഞ്ചാരിയായ ഇസ്രായേലി വനിതയും ഹോസ്‌റ്റേ ഉടമയും കൂട്ടബലാത്സഗത്തിനിരയായി. ടെക് ഹബ് ബെംഗളൂരുവിനടത്തുള്ള കൊപ്പലില്‍ കഴിഞ്ഞ ദിവസം രാത്രി 11.30നാണ് സംഭവം. ഇസ്രായേലി വനിതയക്കും ഹോം സ്‌റ്റേ ഉടമയായ സ്ത്രീക്കും ഒപ്പം മറ്റ് മൂന്ന് പുരുഷന്‍മാരും ഉണ്ടായിരുന്നു. ഇവര്‍ വാനനിരീക്ഷണം നടത്തുകയായിരുന്നു. അമേരിക്ക, മഹാരാഷ്ട്ര, ഒഡീസ എന്നിവടങ്ങളില്‍ നിന്നുള്ള മൂന്ന് പേരെ പ്രതികള്‍ തൊട്ടടുത്തുള്ള കനാലിലേക്ക് തള്ളിയിട്ടു. ഇതില്‍ ഒഡീസയില്‍ നിന്നുള്ള യുവാവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കനാലിനടത്ത് വിനോദസഞ്ചാരികളായ ഇവര്‍ നില്‍ക്കുമ്പോള്‍ ബൈക്കില്‍ എത്തിയ പ്രതികള്‍ പെട്രോള്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പണവും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വാക്കേറ്റം ഉണ്ടായത്. പിന്നീട് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സ്ത്രീകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.




Next Story

RELATED STORIES

Share it