India

ഷറ്റോരിയെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി; പുതിയ കോച്ച് കിബു വികുന

നിലവില്‍ മോഹന്‍ ബഗാന്റെ കോച്ചാണ് വികൂന. ബഗാനെ ഈ സീസണിലെ കിരീടത്തിലേക്ക് നയിച്ചത് വികൂനയുടെ തന്ത്രങ്ങളായിരുന്നു.

ഷറ്റോരിയെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി; പുതിയ കോച്ച് കിബു വികുന
X

ന്യൂഡല്‍ഹി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇനി പുതിയ കോച്ച്. മുന്‍ കോച്ച് ഈല്‍കോ ഷറ്റോരിയെ പുറത്താക്കി പകരം സ്പാനിഷ് കോച്ച് കിബു വികൂനയെയാണ് ബ്ലാസ്‌റ്റേഴ്‌സ് നിയമിച്ചത്. നിലവില്‍ മോഹന്‍ ബഗാന്റെ കോച്ചാണ് വികൂന. ബഗാനെ ഈ സീസണിലെ കിരീടത്തിലേക്ക് നയിച്ചത് വികൂനയുടെ തന്ത്രങ്ങളായിരുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഷറ്റോരിയെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയത്.

സൂപ്പര്‍ ലീഗില്‍ മുന്നേറാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാ ടീമുകളുടെയും പേടിസ്വപ്‌നമാവാന്‍ ബ്ലാസ്റ്റേഴ്‌സിനായി. മുന്‍നിര ക്ലബ്ബുകള്‍ക്കെതിരേ ജയം നേടാനായതും ഷറ്റോരിക്ക് കീഴില്‍ പരിശീലിച്ചതിന്റെ മിടുക്കായിരുന്നു. സ്പാനിഷ് കോച്ചായ വികൂന പോളണ്ടിലും സ്‌പെയിനിലും നിരവിധി ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബ് ഒസാസുനയുടെ യൂത്ത് ടീം കോച്ചായും വികൂന പ്രവര്‍ത്തിച്ചിട്ടുണ്ട്. നോര്‍ത്ത് ഈസറ്റ് യുനൈറ്റഡില്‍ നിന്നാണ് ഷറ്റോരി ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഒമ്പത് കോച്ചുമാരാണ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചത്.

Next Story

RELATED STORIES

Share it