India

ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

വിദേശകാര്യമന്ത്രാലയത്തിന്റെ പ്രധാന വാര്‍ഷിക സമ്മേളനമായ റൈസീന ഡയലോഗില്‍ പങ്കെടുക്കാനാണ് സരീഫ് ഇന്ത്യയിലെത്തുന്നത്.

ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് ഇന്ത്യയിലെത്തും
X

ന്യൂഡല്‍ഹി: ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് മൂന്നുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇന്ന് ഡല്‍ഹിയിലെത്തും. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രധാന വാര്‍ഷിക സമ്മേളനമായ റൈസീന ഡയലോഗില്‍ പങ്കെടുക്കാനാണ് സരീഫ് ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ മൂന്നരയ്ക്ക് ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന ജവാദ് സരീഫ് വൈകീട്ട് അനൗപചാരിക സംഭാഷണത്തിനായി വീണ്ടും പ്രധാനമന്ത്രിയുടെ വസതിയിലെത്തും. പ്രാദേശികപ്രശ്‌നങ്ങളെക്കുറിച്ച് സരീഫ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച നടത്തും.

തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ ഒരുകൂട്ടം ബിസിനസ് നേതാക്കളുമായി സംവദിക്കാന്‍ മുംബൈയിലേക്ക് പോവും. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ സരീഫ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സന്ദര്‍ശിക്കും. ഇറാനിയന്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയുള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ആഗോളശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.

Next Story

RELATED STORIES

Share it